
കോട്ടയം:ജില്ലയിൽനാളെ(27.10.25)മണർകാട്,തൃക്കൊടിത്താനം,തെങ്ങണ,കൂരോപ്പട തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വല്യൂഴം ട്രാൻസ്ഫോമറിൽ നാളെ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ളായിക്കാട് , മേരി റാണി സ്കൂൾ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:30 വരെയും പള്ളിപ്പടി, പുലിക്കോട്ടുപ്പടി , ആഞ്ഞിലിപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പെരുമ്പനച്ചി, മെഡിക്കൽ മിഷൻ, വില്ലേജ് ഓഫീസ്,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9മണി മുതൽ ഉച്ചയ്ക്ക് 2:00 മണി വരെ വൈദ്യുതി മുടങ്ങും
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അരീപറമ്പ് അമ്പലപ്പടി, വള്ളികാട് റോഡ്,തെങ്ങണാം കുന്ന് ഭാഗങ്ങളിൽ നാളെ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ മലകുന്നം,കൈതേപ്പാലം ട്രാൻസ്ഫോർമറിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മന്ദിരം ട്രാൻസ്ഫോർമറിന്റെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും സ്വാമിക്കവല ടവർ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന നാല്ക്കവല , ദാമോദരൻപടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊപ്രത്തമ്പലം, ശാന്തിഭവൻ, ബാലരമ ഭാഗങ്ങളിൽ 9:00 AM മുതൽ 05:00 PM വരെ വൈദ്യുതി മുടങ്ങും.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന നാല്ക്കവല ട്രാൻസ്ഫോർമറളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.




