
കോഴിക്കോട്: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റിൽ. എരഞ്ഞിക്കല്‍ സ്വദേശി അനന്തകൃഷ്ണൻ (26) ആണ് അറസ്റ്റിയായത്.
മലപ്പുറം വണ്ടൂര്‍ സ്വദേശിനിയാണ് പരാതിക്കാരി. ഡേറ്റിങ് ആപ്പായ ബംബിള്‍ വഴിയാണ് യുവാവിനെ പരിചയപ്പെട്ടതെന്നും പിന്നീട് പൊറ്റമ്മലിലുള്ള ലോഡ്ജില്‍ വച്ച് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും യുവതി പരാതിയിൽ പറയുന്നു. പിന്നീട് യുവാവ് വിവാഹബന്ധത്തില്‍ നിന്ന് പിന്‍മാറിയതാണ് ബലാല്‍സംഗപരാതി നല്‍കാന്‍ കാരണം.
യുവതിയുടെ പരാതിയില്‍ മെഡിക്കല്‍ കോളജ് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. തുടർന്ന് യുവാവിനെ മെഡിക്കല്‍ കോളജ് പരിസരത്ത് വച്ച് കാണുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
.




