
കോട്ടയം:സെൽവിയുടെ സ്വപ്‍നം സ്വസ്തി ചാരിറ്റബിൾ ട്രസ്റ്റ്ന്റെ സഹായത്തോടെ പൂവണിഞ്ഞു.ആരെയും ആശ്രയിക്കാതെ ജീവിക്കണം അതിനായി ഒരു പെട്ടിക്കട വേണം. സെൽവിയുടെ അടുത്ത ആഗ്രഹം അതാണ്.സുമനസുകൾ സഹായിച്ചാൽ അതും നൽകാൻ സാധിക്കും എന്നാണ് ട്രസ്റ്റ് ഡയറക്ടർ സുജാത ഭാസ്കർ പറഞ്ഞത്.
സ്വസ്തി ചാരിറ്റബിൾ ട്രസ്റ്റ്ന്റെ 29ാം മത്തെ സഹായഉപകരണം വിതരണം ചെയ്തു.
സെൽവിക്ക് വീൽചെയർ സുജാത ഭാസ്കർ, ബിബിഷ് ചെങ്ങളം, വിജയപുരം ഗ്രാമ പഞ്ചായത്ത് മെമ്പർമാർരായ ബാബു പി ജോസഫ് (വാർഡ് മെമ്പർ) മിഥുൻ ജി തോമസ് (വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ) എന്നിവർ ചേർന്ന് കൈമാറി.
കോട്ടയം അയ്മനം ഓഫീസ് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വസ്തിയുടെ പ്രവർത്തനങ്ങൾ കൂടുതലും ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്ക് ഉയർത്തി കൊണ്ടു വരുന്നതിന് വേണ്ടിയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭിന്നശേഷിക്കാർ നയിക്കുന്ന ഓർക്കസ്ട്രാ ഗാനമേള അവർക്കു വിദ്യാഭ്യാസത്തിനു വേണ്ട സഹായം സ്വയം തൊഴിൽ സംരംഭം വിവിധ സഹായഉപകരണങ്ങൾ നൽകിയും ഒരുപാട് സുമനസുകളുടെ സഹായം കൊണ്ടുമാണ്
ഈ പുണ്യ പ്രവർത്തനങ്ങൾ സ്വസ്തി തുടർന്ന് വരുന്നത്.
മഞ്ജു സജി,ബിബിഷ് ചെങ്ങളം,ഡോ.ഗ്ലോറി മാത്യു, അനന്തകൃഷ്ണൻ,സന്തോഷ് കണ്ണംകരി, ബൈജു സുനില,അന്നമ്മ മാത്യു, ഐവി ഐപ്പ്, ശാലിനി,ഗോപകുമാർ, സതി വിജയൻ,ശ്രുതിമോൾ,ദിലീപ് പൂവത്തിങ്കൽ,സതി വിജയൻ,അനിത മനു ,ആൽബിൻ :ബിജു അമ്പലത്തിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ട്രസ്റ്റ് പ്രവർത്തിക്കുന്നത്.




