ദേവസ്വം ബോർഡ് വിജ്ഞാപനം: ഗുരുവായൂർ ദേവസ്വത്തിലെ വിവിധ തസ്തികകളിലേക്കുള്ള പരീക്ഷ നവംബർ 9ന്

Spread the love

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂർ ദേവസ്വത്തിലെ ഹെൽപ്പർ (കാറ്റഗറി നമ്പർ: 02/2025), വെറ്റിനറി സർജൻ (കാറ്റഗറി നമ്പർ: 10/2025), ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് (കാറ്റഗറി നമ്പർ: 28/2025) തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷ നവംബർ 9ന് രാവിലെ 10 മുതൽ 11.45 വരെ തൃശൂരിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും.

video
play-sharp-fill

ഹാൾ ടിക്കറ്റുകൾ ഒക്ടോബർ 26 മുതൽ ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാകും. ഹാൾ ടിക്കറ്റ് ലഭിച്ചിട്ടുള്ള ഭിന്നശേഷിക്കാരായ (40 ശതമാനത്തിന് മുകളിൽ) ഉദ്യോഗാർഥികൾക്ക് സ്ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ നവംബർ 3 വൈകിട്ട് 5നകം ഇ-മെയിൽ മുഖേനയോ [email protected] കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ നേരിട്ട് എത്തിയോ അപേക്ഷ സമർപ്പിക്കണം.

തസ്തികകളിലേക്ക് സമർപ്പിച്ച അപേക്ഷാഫോം, പരീക്ഷയുടെ ഹാൾ ടിക്കറ്റ്, മെഡിക്കൽ ബോർഡ് നൽകുന്ന നിശ്ചിത മാതൃകയിലുള്ള ഡിസെബിലിറ്റി സർട്ടിഫിക്കറ്റ്, ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിലെ ഡോക്ടർമാർ നൽകുന്ന ‘ എഴുതാൻ ബുദ്ധിമുട്ട് ’ എന്ന് കാണിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റ് (Appendix I) എന്നിവ സഹിതം അപേക്ഷ സമർപ്പിക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളുടെ അപേക്ഷകൾ മാത്രമേ പരിഗണിക്കൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group