സബ്സിഡി വളങ്ങൾ വാങ്ങുമ്പോൾ കർഷകർക്ക് വേണ്ടാത്ത വളങ്ങൾ കെട്ടിയേൽപ്പിക്കുന്നതായി പരാതി: കെട്ടിക്കിടക്കുന്ന വളങ്ങൾ വിറ്റഴിക്കാനുള്ള തന്ത്രമാണന്ന് പറയുന്നു.

Spread the love

കോട്ടയം :സബ്സിഡി നിരക്കിൽ ലഭിക്കുന്ന രാസവളങ്ങളുടെ കൂടെ മറ്റുവളങ്ങൾകൂടി കർഷകന്റെ തലയിൽ കെട്ടിവയ്ക്കുന്നു. ഇത്തരത്തിൽ നിർബന്ധിച്ച് കമ്പനികൾ കർഷകരെ ചൂഷണം ചെയ്യുകയാണന്ന് കർഷക കോൺഗ്രസ്‌ നേതാവ് എബി ഐപ്പ് ആരോപിച്ചു .

video
play-sharp-fill

നിലവിലുള്ള നിയമങ്ങളുടെ കടുത്ത ല൦ഘനമാണ് ഇത് .കേരളത്തിൽ മാത്രമാണ് ഇത്തരത്തിൽ വിൽപ്പന നടക്കുന്നത്. കർഷകർക്ക് എറ്റവും ആവശൃമുള്ള യൂറിയ പൊട്ടാഷ് തുടങ്ങിയ വളങ്ങൾ വാങ്ങു:മ്പോഴാണ് ഇത്തരത്തിലുള്ള ചൂഷണം നടക്കുന്നത്.

പോട്ടാഷ് വാങ്ങുമ്പോൾ ആയിരത്തി എഴുനൂറു രൂപ ലിറ്ററിന് വിലയുള്ള ഫോസ്ഫേറ്റ് സോല്യുബിലൈസിങ്ങ് ബാക്ടീരിയ കർഷകരുടെ മേൽ കൊട്ടിയേൽപ്പിക്കുന്നു. എന്നാൽ ഇതേസാധന൦ മറ്റോരു കമ്പനി ഇരുനൂറു രുപ നിരക്കിലാണ് വിൽക്കുന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുറിയായോടൊപ്പ൦ എല്ലുപൊടി വേപ്പിൻ പിണ്ണാക്ക് തുടങ്ങിയവ നിർബന്ധമായും വാങ്ങിപ്പിക്കുന്നു. പന്നിശല്യ൦ വ്യാപകമായതോടെ കർഷകർ എല്ലുപൊടി ഉപയോഗിക്കുന്നത് കുറച്ചിരിക്കുകയാണ്. കമ്പനികളിൽ കെട്ടികിടക്കുന്നതു൦ മറ്റു

സ൦സ്ഥാനങ്ങളിൽ കർഷകർ ഉപയോഗിക്കാത്തതുമായ വളങ്ങൾ കേരളത്തിലെ കർഷകരുടെ തലയിൽ കെട്ടിവെയ്ക്കുമ്പോൾ കൃഷിവകുപ്പ് കായ്ചക്കാരനായി നോക്കി നിൽക്കുകയാണന്നു൦ എബി ഐപ്പ് പറഞ്ഞു