കോഴിക്കോട് സ്റ്റേഡിയത്തില്‍ നടക്കുന്ന ‘ബൈക്ക് റേസ്’ സിനിമാ താരം സല്‍മാൻ ഖാൻ ഉദ്ഘാടനം ചെയ്യും; മെസിയുടെ കേരള സന്ദര്‍ശന ചര്‍ച്ചകള്‍ക്ക് പിന്നാലെ പുതിയ പ്രഖ്യാപനവുമായി കായികമന്ത്രി അബ്ദുറഹിമാൻ

Spread the love

അർജൻറീന ഫുട്ബോള്‍ ടീമിന്റെ കേരള സന്ദർശനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമായി നടക്കുന്ന സാഹചര്യത്തില്‍ പുതിയ പ്രഖ്യാപനവുമായി കായിക മന്ത്രി വി.അബ്ദുറഹിമാൻ. കോഴിക്കോട് സ്റ്റേഡിയത്തില്‍ നടക്കുന്ന ‘ബൈക്ക് റേസ്’ പ്രശസ്ത സിനിമാ താരം സല്‍മാൻ ഖാൻ ഉദ്ഘാടനം ചെയ്യും എന്ന് മന്ത്രി അറിയിച്ചു.

video
play-sharp-fill

കൂടാതെ, വണ്ടി പൂട്ടുമത്സരം അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട നടപടി നടപടികളും സർക്കാരിന്റെ പരിഗണനയിലാണെന്ന് മലപ്പുറം പൂക്കോട്ടൂരില്‍ വണ്ടി പൂട്ട് മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.

അർജൻറീന ടീം കേരളത്തില്‍ കളിക്കാൻ വരുമെന്ന് കായിക മന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച്‌ ഇപ്പോഴും ശ്രമങ്ങള്‍ തുടരുകയാണ്. വാതിലുകള്‍ പൂർണ്ണമായും അടഞ്ഞിട്ടില്ലെന്നും  മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group