വിഎം ശ്രീ പദ്ധതിക്കെതിരെ എ.ഐ.ഡി.എസ്‌.ഒ : കോട്ടയത്ത് ധാരണാ പത്രം കത്തിച്ചു പ്രതിഷേധിച്ചു: നാളെ സെക്രട്ടറിയറ്റ് മാർച്ച്.

Spread the love

കോട്ടയം: പി.എം ശ്രീ പദ്ധതി നടപ്പിലാക്കരുത്‌ എന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ എ.ഐ.ഡി.എസ്‌.ഒ കെ.എസ്‌ ആര്‍.ടി.സി ബസ്‌ സ്‌റ്റാന്‍ഡിനു സമീപം ധാരണാ പത്രം കത്തിച്ചു പ്രതിഷേധിച്ചു.

video
play-sharp-fill

ജില്ലാ പ്രസിഡന്റ്‌ രലേഷ്‌ ചന്ദ്രന്‍ പ്രതിഷേധ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. പി.എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിലൂടെ വിദ്യാഭ്യാസത്തിന്റെ വാണിജ്യവത്‌കരണവും വര്‍ഗീയവത്‌ക്കരണവും കേന്ദ്രീകരണവും ലക്ഷ്യമിടുന്ന ദേശീയ വിദ്യാഭ്യാസ

നയത്തിനു കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം അടിയറ വെയ്‌ക്കപ്പെടും. ഫെഡറലിസത്തിനു വിരുദ്ധമായി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്രം ഫണ്ട്‌ തടഞ്ഞു വെക്കുന്നതിനെ ചോദ്യം ചെയ്യാതെ, പി.എം ശ്രീയില്‍ ഒപ്പിട്ടത്‌ തീര്‍ത്തും സംശയാസ്‌പദമാണ്‌. പിഎം ശ്രീ പദ്ധതിക്കെതിരെ വിശാലമായ സമരൈക്യം വളര്‍ത്തിയെടുക്കാന്‍ എഐഡിഎസ്‌ഒ മുന്‍കൈയെടുക്കുമെന്നും

പി.എം ശ്രീയ്‌ക്ക് എതിരെ എ.ഐ.ഡി.എസ്‌.ഒ പത്ത്‌ ലക്ഷം ഒപ്പുകള്‍ ശേഖരിക്കുമെന്നും രലേഷ്‌ ചന്ദ്രന്‍ പറഞ്ഞു. തിങ്കാളാഴ്‌ച നടക്കുന്ന സെക്രട്ടേറിയറ്റ്‌ മാര്‍ച്ചില്‍ മുഴുവന്‍ ആളുകളും പങ്കെടുക്കണമെന്ന്‌ അഭ്യര്‍ഥിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ ആഷ്‌ന തമ്ബി, പ്രതീഷ്‌ ജയിംസ്‌ , അനാമിക എസ്‌. ഗോപാല്‍,പി.പ്രഗതി എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്‍കി