കാപ്പാ നിയമം ലംഘിച്ച് നാട്ടിലെത്തിയ പ്രതിയെ പിടികൂടി പോലീസ്; മലപ്പുറം തിരൂരിൽ പാറപ്പുറത്ത്  ഷിഹാബ് ( 43) ആണ് പിടിയിലായത്

Spread the love

മലപ്പുറം:  നിലവിൽ കാപ്പാ കേസിലെ പ്രതിയും കാപ്പാ നിയപ്രകാരം നാടുകടത്തപ്പെട്ട തിരൂർ, വെട്ടം പാറപ്പുറത്ത്  ഷിഹാബ് ( 43) നെ  പോലീസ് പിടികൂടി.

video
play-sharp-fill

ലഹരി കടത്ത്, പീഡന കേസ്, അടിപിടി തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ഷിഹാബ്. തൃശ്ശൂർ മേഖല ഡി ഐ ജി അവർകളുടെ ഉത്തരവ് പ്രകാരം 2025 സെപ്റ്റംബർ മാസത്തിലാണ് 6 മാസത്തേക്ക് ഇയാളെ നാടുകടത്തിയത്.

തുടർന്ന് നാടുകടത്തിയ പ്രതി നാട്ടിലെത്തിയിട്ടുണ്ട് എന്ന രഹസ്യ വിവരം  തിരൂർ ഡിവൈഎസ്പിയായ Aj ജോൺസൺ ന് ലഭിക്കുകയും തുടർന്ന് തിരൂർ ഡിവൈഎസ്പിയുടെയും തിരൂർ പോലീസ് സ്റ്റേഷൻ SHO യായ വിഷ്ണു വിൻ്റെയും പ്രത്യേക നിർദ്ദേശപ്രകാരം തിരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുജിത്ത്,മിഥുൻ,പോലീസ് ഉദ്യോഗസ്ഥനായ ഉണ്ണിക്കുട്ടൻ എന്നിവർ ചേർന്ന് പ്രതിയെ പിടികൂടുകയുണ്ടായി . പ്രതിയെ കോടതിയിൽ ഹാജരാക്കുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group