മൂട്ട ശല്യത്തിന് അടിച്ച കീടനാശിനി ശ്വസിച്ചു; ബി ടെക് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Spread the love

ബംഗളൂരുവിലെ പേയിംഗ് ഗസ്റ്റ് മുറിയിൽ കീടനാശിനി ശ്വസിച്ച് ബി.ടെക് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശ് സ്വദേശിയായ പവൻ (22) ആണ്  മരിച്ചത്.

video
play-sharp-fill

മൂട്ട ശല്യം രൂക്ഷമായതിനെ തുടർന്ന് പിജി. അധികൃതർ മുറിയിൽ കീടനാശിനി സ്പ്രേ ചെയ്തു. നാട്ടിൽ പോയി മടങ്ങിയെത്തിയ പവൻ മരുന്നടിച്ച വിവരം അറിയാതെ മുറിയിൽ കയറി കിടന്നുറങ്ങി. തിങ്കളാഴ്ച രാവിലെ അബോധാവസ്ഥയിൽ കണ്ടെത്തുകയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

പോലീസ് കണ്ടെത്തലിൽ മുറിയിൽ കീടനാശിനിയുടെ രൂക്ഷഗന്ധം ഉണ്ടായിരുന്നു. വന്റിലേഷന്റെ അഭാവവും ജനലുകൾ അടച്ചിരുന്നതും ശ്വാസംമുട്ടലിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group