
ആലുവ: നടൻ ദിലീപിൻ്റെ വീട്ടിലേക്ക് അർധരാത്രിയിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ച മലപ്പുറം സ്വദേശിയായ യുവാവ് പിടിയിൽ. ദിലീപിൻ്റെ ആലുവയിലെ വീട്ടിലേക്ക് ആണ് യുവാവ് അതിക്രമിച്ചു കയറാൻ ശ്രമിച്ചത്.
തൃപ്പനച്ചി സ്വദേശി ഗോവിന്ദ നിവാസിൽ കൂടത്തിങ്ങൽ അഭിജിത്ത് (19) നെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി 12 മണിക്കാണ് ആലുവ കൊട്ടാരക്കടവിലുള്ള വീട്ടിലേക്ക് കയറാൻ ശ്രമം നടത്തിയത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
രാത്രി വീടിന്റെ പ്രധാന ഗേറ്റ് തള്ളി തുറന്ന് അകത്തേക്ക് കയറാൻ ശ്രമിച്ച ഇയാളെ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞു നിർത്തുകയും ആലുവ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വീട്ടിൽ അതിക്രമിച്ച് കയറിയതിന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിടുമെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


