
കുമരകം: കുമരകത്ത് പാലത്തിന് സമീപമുള്ള കെട്ടിടം ഉടമയുടെ അനുവാദമില്ലാതെ കിഫ്ബി ഉദ്യോഗസ്ഥർ പൊളിച്ചു മാറ്റിയ സംഭവത്തിൽ പ്രക്ഷോഭം നടത്താൻ കോൺഗ്രസ് .കാരിക്കത്തറ കുടുംബ സ്വത്തായ കോണത്താറ്റ് പാലത്തിന്
സമീപത്തുള്ള കുടുംബവീടും കാരിക്കത്തറ ലാബും സ്ഥിതി ചെയ്യുന്ന സ്ഥലം വസ്തു ഉടമകളെ അറിയിക്കാതെയാണ് കിഫ്ബി ഉദ്യോഗസ്ഥർ കല്ലിട്ടത്.
വസ്തു ഉടമയുടെ അനുവാദം കൂടാതെ കെട്ടിടം പൊളിക്കുകയും ചെയ്തു.കോട്ടയം ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് സ്ഥലം സന്ദർശിച്ചു. ഇതിനെതിരെ

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശക്തമായി പ്രതിഷേധിക്കുമെന്നും നിയമപരമായി നേരിടുമെന്നും നാട്ടകം സുരേഷ് പറഞ്ഞു.മണ്ഡലം പ്രസിഡണ്ട് സി.ജെ സാബു, എ.വി തോമസ് ആര്യപള്ളി,
കുഞ്ഞച്ചൻ വേലിത്തറ, വി.എസ് പ്രദീപ് കുമാർ മെമ്പർമാരായ പി കെ മനോഹരൻ,ദിവ്യ ദാമോദരൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സലീമ
ശിവാത്മജൻ , കൊച്ചുമോൻ , ബിജു തൈത്തറ എന്നിവർ ഡിസിസി പ്രസിഡന്റിനോടൊപ്പം സ്ഥലം സന്ദർശിച്ചു.



