അടിമാലി മണ്ണിടിച്ചിൽ: ബിജുവും സന്ധ്യയും തിരികെ വീട്ടിലെത്തിയത് സര്‍ട്ടിഫിക്കറ്റുകളെടുക്കാൻ :സന്ധ്യയുടെ പിതാവ്

Spread the love

ഇടുക്കി അടിമാലിയില്‍ ദേശീയപാതയ്ക്ക് സമീപം വീടിന് മുകളില്‍ മണ്ണിടിഞ്ഞ് അപകടം ഉണ്ടായത് ദമ്പതികൾ വീട്ടില്‍ സർട്ടിഫിക്കറ്റ്‌ എടുക്കാൻ തിരികെയെത്തിയപ്പോള്‍.

video
play-sharp-fill

ദേശീയപാതയുടെ നിര്‍മാണം നടക്കുന്നതിനതിനാല്‍ മണ്ണിടിച്ചില്‍ അപകട സാധ്യതയുള്ളതിനാല്‍ ആളുകളെ സ്ഥലത്ത് നിന്ന് ഒഴുപ്പിച്ചിരുന്നു എന്നാൽ സർട്ടിഫിക്കറ്റുകളെടുക്കാനായി തിരിച്ചുവരുന്നതിനിടെയാണ് ബിജുവും സന്ധ്യയും അപകടത്തില്‍പെട്ടതെന്ന് സന്ധ്യയുടെ പിതാവ് പറഞ്ഞു. അപ്രതീക്ഷിതമായ ദുരന്തമായിരുന്നുവെന്നും മകള്‍ വീട്ടിലില്ലാതിരുന്നതിനാല്‍ രക്ഷപ്പെട്ടുവെന്നും പിതാവ് പറഞ്ഞു.

22 കുടുംബങ്ങളെ സമീപത്തെ സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നുവെങ്കിലും രേഖകള്‍ സൂക്ഷിച്ചുവെക്കുന്നതിനായാണ് ഇരുവരും വീട്ടിലേക്ക് തിരിച്ചുപോയതെന്നാണ് പ്രാഥമിക രക്ഷാപ്രവർത്തകരുടെയും നിഗമനം. കുടുങ്ങിക്കിടക്കുമ്ബോഴും രക്ഷാപ്രവർത്തകരുമായി സന്ധ്യ ആശയവിനിമയം നടത്തിയിരുന്നുവെന്നും അവർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബിജുവിന് ജീവൻ നഷ്ടമാകുകയായിരുന്നു. പരിക്കേറ്റ ഭാര്യ സന്ധ്യയെ വിദഗ്ധ ചികിത്സക്കായി ആലുവയിലെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.