അടിമാലി മണ്ണിടിച്ചിൽ: ഒരു വർഷം മുമ്പ് മകനെ നഷ്ടപ്പെട്ടു; ഇപ്പോൾ മണ്ണിടിച്ചിലിൽ ബിജുവും; നടുക്കം മാറാതെ കുടുംബം

Spread the love

ഇടുക്കി: ഇടുക്കി അടിമാലികൂമ്പൻ പാറയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന്റെയും കുടുംബത്തിന്റെയും കഥ ഹൃദയഭേദകമാണ്. ഒരു വർഷം മുമ്പ് ക്യാൻസർ ബാധിച്ച് മകനെ നഷ്ടപ്പെട്ട ബിജുവിൻ്റെ കുടുംബം ആ വേദനയിൽനിന്ന് കരകയറാൻ ശ്രമിക്കുകയായിരുന്നുവെങ്കിലും, ഈ ദുരന്തംകൂടി ജീവിതത്തെ കൂടുതൽ തകർത്തിരിക്കുന്നു.

video
play-sharp-fill

ഇന്നലെ രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ ദമ്പതികളായ ബിജുവും ഭാര്യസന്ധ്യയും വീടിനുള്ളിൽ കുടുങ്ങുകയായിരുന്നു. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനങ്ങൾ ക്കൊടുവിൽ ഇരുവരെയും പുറത്തെടുത്തു. എന്നാൽ, ബിജുവിന്റെ ജീവൻ രക്ഷിക്കാനായില്ല. ഭാര്യ സന്ധ്യ ചികിത്സയിലാണ്.

ബിജുവിന്റെ മകൾ കോട്ടയത്ത് നേഴ്സിംഗ് വിദ്യാർത്ഥിയാണ്. ഗുരുതരമായbസാമ്പത്തികbപ്രതിസന്ധികളിൽ കഴിയുമ്പോഴും മകളുടെപഠനച്ചെലവ് വഹിക്കാൻ ബിജു കഠിനാധ്വാനംbചെയ്തിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജുവിന് പ്രധാനമായും തടിപ്പണിയായിരുന്നു വരുമാന മാർഗം. ഏകദേശം15സെൻ്റ്സ്ഥലത്ത്10വർഷത്തോളമായി കുടുംബംതാമസിച്ചു വരികയായിരുന്നു. സമീപത്ത് നടന്ന റോഡ് പണിയാണ് മണ്ണിടിച്ചിലിന് കാരണം എന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

ഒരു വർഷം മുൻപ് മകനെ നഷ്ടപ്പെട്ട വേദനയിൽനിന്നുയരാൻ ശ്രമിച്ചപ്പോൾ വീണ്ടും ദുരന്തംസംഭവിച്ചതോടെ ഗ്രാമം മുഴുവൻ ദുഃഖത്തിലാഴ്ന്നു.