
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിന് സർക്കാരിന് എല്ലാ ഒത്താശകളും ചെയ്തത് മുരാരി ബാബു. 2018 ല്‍ ബിന്ദു അമ്മിണിയും കനകദുർഗ്ഗയും സന്നിധാനത്ത് പ്രവേശിക്കുമ്പോള്‍ മുരാരി ബാബുവാണ് ശബരിമലയില്‍ സി.പി.എം.
ൻ്റെ വിശസ്തനായ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്സർ.
പുറത്തു പോലീസും അകത്ത് മുരാരിയും കരു നീക്കം നടത്തി സി.പി.എം. അജണ്ട നടപ്പാക്കി. ഒരു വെടിക്ക് രണ്ടു പക്ഷി എന്ന നേട്ടമാണ് ഇതു കൊണ്ട് മുരാരി ബാബുവിനുണ്ടായത്. ഒന്ന് യുവതീപ്രവേശന ദൗത്യം വിജയകരമായി നടപ്പാക്കിയതോടെ സി.പി.എം.ൻ്റെ ഗുഡ് ബുക്കിലായി.
രണ്ടാമത് പെരുന്ന പോപ്പ് ജി.സുകുമാരൻ നായരുടെ വിശ്വസ്തനായി മാറുകയും അതുവഴി ഭാര്യക്ക് എൻ എസ് എസിൽ ജോലി കിട്ടുകയും ചെയ്തു.അതുവരെ മുരാരി ബാബുവിന് മുഖ്യധാരാ മാധ്യമങ്ങളും ചാനലുകളും, സമൂഹമാധ്യമങ്ങളുമൊക്കെ കൊട്ടിഘോഷിക്കുന്നതുപോലെ ജി. സുകുമാരൻ നായരുമായി പറയത്തക്ക ബന്ധമൊന്നുമില്ലായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പെരുന്ന കരയോഗം അംഗം എന്ന നിലയിലെ പരിചയം മാത്രമാണുണ്ടായിരുന്നത്. ശബരിമല സ്ത്രീ പ്രവേശ പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് ഇയാള്‍ സുകുമാരൻ നായരുടെ അടുപ്പക്കാരനായത്. ശബരിമല സ്ത്രീപ്രവേശ പ്രക്ഷോഭ കാലത്താണ് ഇയാളെ ശബരിമല എ ഒ ആയി നിയമിക്കുന്നത്. ബിന്ദു അമ്മണിയേയും കനക ദുർഗ്ഗയേയും സന്നിധാനത്തു പ്രവേശിപ്പിക്കാനുള്ള രഹസ്യ ദൗത്യം നടപ്പാക്കാൻ സി പി എം നിയോഗിച്ച വിശ്വസ്തനായിരുന്നു മുരാരി ബാബു.
ശബരിമല ഏ ഒ ആയി ചുമതലയേറ്റതോടെ ദിവസവും മൂന്നു നേരം സുകുമാരൻ നായരെ ഫോണില്‍ വിളിച്ച് സന്നിധാനത്ത് സ്ത്രീകളെ കയറ്റാതിരിക്കാൻ പാടുപെടുകയാണെന്നും സമരക്കാർക്ക് അനുകൂല നിലപാടാണ് താൻ സ്വീകരിച്ചുവരുന്നതെന്നും പറഞ്ഞ് തെറ്റി ദ്ധരിപ്പിച്ചു കൊണ്ട് സുകുമാരൻ നായരെ മയക്കിയെടുത്തു.
അതേ സമയം തന്നെ സിപിഎം നേതാക്കളെ വിളിച്ച് ബിന്ദുവിനെയും കനക ദുർഗ്ഗയേയും സന്നിധാനത്ത് കയറ്റി ദൗത്യം നടപ്പാക്കുന്നതിന് ഗൂഢ നീക്കം നടത്തുകയുമായിരുന്നു. മുരാരിയുടെ മൂന്നു നേരത്തെ ഫോണ്‍ വിളിയില്‍ സുകുമാരൻ നായർ ക്ഷിപ്രപ്രസാദിയായി.
ശബരി മല ദൗത്യം പൂർത്തിയാക്കി പെരുന്നയില്‍ തിരിച്ചെത്തിയ മുരാരി ബാബുവിൻ്റെ ഭാര്യക്ക് എൻഎസ്എസി ല്‍ ജോലി നല്കി. പാവപ്പെട്ട നായന്മാർ ജോലിക്കു വേണ്ടി പെരുന്ന ആസ്ഥാനത്ത് കയറിയിറങ്ങി കാല്പാദം തേഞ്ഞിട്ടും കനിയാത്ത സുകുമാരൻ നായർ ഒരു കള്ളന് കഞ്ഞി വെച്ചവൻ്റെ ഭാര്യക്ക് ജോലി നല്കി മാതൃക കാട്ടിയിരിക്കുന്നു.ആസ്ഥാന മന്ദിരത്തിലും സമാധിമണ്ഡപത്തിലും സ്വർണ്ണപ്പാളികളില്ലാത്തത് ഭാഗ്യം.
അതിനിടെ മുരാരി ബാബുവിൻ്റെ വീടിനെക്കുറിച്ചുള്ള ചില ദുരൂഹതകള്‍ സമീപ വാസികള്‍ക്കിടയില്‍ സംസാരമാ കുന്നു.2 കോടി ചെലവില്‍ നിർമ്മിച്ച പുതിയ വീട്ടില്‍ രഹസ്യ അറ ഉണ്ടെന്നും, അതിനുള്ളില്‍ ചാക്കുകളിലും മറ്റും പണം സൂക്ഷിച്ചിട്ടുണ്ടെന്നുമാണ് പ്രചരണം.. ഏക മകൻ തന്നെ പരിരക്ഷിക്കാത്തതില് മനം നൊന്ത് സ്വന്തം അമ്മ പുറത്തിറങ്ങി അയല്‍വാസികളോട് വെളിപ്പെടുത്തിയ വിവരമാണിതെന്നാണ് വിവരം.
മുരാരി ബാബുവിൻ്റെ അയല്‍ വാസിയും വിദേശത്തുനിന്നും മടങ്ങിയെത്തി ചങ്ങനാശ്ശേരിയില്‍ സെക്യൂരിറ്റി ഏജൻസി നടത്തുന്ന വ്യക്തിയുമായുള്ള മുരാരി ബാബുവിൻ്റെ സാമ്ബത്തിക ഇടപാടുകളും അന്വേക്ഷിക്കണമെന്ന് ആവശ്യവും നാട്ടുകാർക്കിടയില്‍ നിന്നുയരുണ്ട്. അതിനിടെ 2019 മുതല്‍ 2025 വരെയുള്ള കാലയളവിലെ ദേവസ്വം ബോർഡ് പ്രസിഡൻ്റുമാരുടെയും മെമ്ബർമാരുടെയും പ്രൈവറ് സെക്രട്ടറി, പേഴ്സണല്‍ അസിസ്റൻ്റ്, പ്യൂണ്‍ തുടങ്ങിയവരുടെ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം, അവരുടെ ഗൂഗിൾപേ മുഖേനയുള്ള സാമ്പത്തിക ഇടപാടുകള്‍, എന്നിവ പരിശോധിച്ചാല്‍ ദേവസ്വം’ ബോർഡ് ആ സ്ഥാനത്ത് ഉണ്ണി കൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട കൂടുതല്‍ പേരുടെ വിവരങ്ങള്‍ പുറത്തു വരുമെന്ന് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സംസാരമുണ്ട്.
പ്രസിഡൻ്റും മെമ്ബർ മാരുമൊക്കെ ഔദ്യോഗിക പരിപാടികളിലും, പൊതു പരിപാടികളിലുമൊക്കെ പങ്കെടുക്കേണ്ടി വരുന്നതിനാല്‍ ഓഫീസ്സില്‍ പലപ്പോഴും ഇവരുടെ സാന്നിദ്ധ്യം വളരെ കുറവാണ്. ഇത് മുതലെടുത്ത് പി എസ് മാരും പി എ മാരും പ്യൂണന്മാരുമൊക്കെ സൂപ്പർ പ്രസിഡൻ്റും മെമ്ബറുമൊക്കെയായി പരിലസിക്കുന്ന അവസ്ഥയാണ് ദേവസ്വം ബോർഡ് ആസ്ഥാനത്തെന്നും പരക്കെ ആക്ഷേപമുണ്ട്.



