കല്യാണ വീട്ടിലെ ഉപ്പുമാവ്;ഇനി വീട്ടിലുണ്ടാക്കാം

Spread the love

കല്യാണ വീട്ടിലെ കിടിലൻ ഉപ്പുമാവ് ഇനി വീട്ടിൽ ഉണ്ടാക്കാം.സിമ്പിൾ ആയി ചേരുവകൾ

video
play-sharp-fill

റവ – 1കപ്പ്
സവാള – 1എണ്ണം
പച്ചമുളക് -3 എണ്ണം
ഇഞ്ചി – ചെറിയ കഷ്ണം
കടുക് – 1/4 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
കായപ്പൊടി – 1/4 ടീസ്പൂൺ
മുളകുപൊടി – 1/4 ടീസ്പൂൺ
കാരറ്റ് – 1 കപ്പ്‌
ഗ്രീൻ പീസ് /ബീൻസ് – 1കപ്പ്
എണ്ണ – 11/2 ടീസ്പൂൺ
വെള്ളം – 2 കപ്പ്
നെയ്യ് – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മല്ലിയില

തയാറാക്കുന്ന വിധം :

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റവ ഒരു പാനിൽ ചെറിയ തീയിൽ 2 മിനിറ്റ് വറത്ത് മാറ്റുക. വേറെ ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് ഇഞ്ചി, പച്ചമുളക് അരിഞ്ഞത് എന്നിവ ഇട്ട് മൂപ്പിച്ച ശേഷം കായ പൊടി ഇട്ട് ഇളക്കുക.

അതിനുശേഷം സവാള ചെറുതാക്കി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ഇട്ട് വഴറ്റുക. ഇതിലേക്ക് കാരറ്റ് ഇട്ട് വഴറ്റുക. അതിനുശേഷം ഗ്രീൻ പീസും ചേർക്കാം. വഴന്ന ശേഷം മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഇട്ട് ഒന്ന് കൂടി ഇളക്കുക.

അതിലേക്ക് വറുത്ത റവ ചേർത്ത് നന്നായി യോജിപ്പിക്കുക. 2 കപ്പ് വെള്ളം ഒഴിച്ച് നന്നായി ഇളക്കി കൊണ്ടിരിക്കുക. വെള്ളം വറ്റിയാൽ നെയ്യ് ഒഴിച്ച് ഇളക്കിയ ശേഷം തീ അണക്കുക. മല്ലിയില ഇട്ട് ഇളക്കി ചൂടോടെ വിളമ്പാം