ലക്കിടിയില്‍ വാഹന പരിശോധനയ്ക്കിടെ 3.06 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവും യുവതിയും അറസ്റ്റിൽ

Spread the love

വൈത്തിരി : വയനാട് ലക്കിടിയില്‍  3.06 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവും യുവതിയും അറസ്റ്റിൽ.

video
play-sharp-fill

കൊടുവള്ളി മാനിപുരം വട്ടോത്തുപുറായില്‍ മുഹമ്മദ് ശിഹാബ് വി പി (42), താമരശ്ശേരി തിരുവമ്പാടി മാട്ടുമ്മല്‍ ശാക്കിറ എകെ (30)എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായതെന്നു എക്സൈസ് സംഘം അറിയിച്ചു. കല്പറ്റ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജിഷ്ണു ജിയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിവില്‍ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് മുസ്തഫ ടി, വൈശാഖ് വികെ, പ്രജീഷ്, വനിതാ സിവില്‍ എക്സൈസ് ഓഫീസർ സിബിജ, പ്രിവന്റീവ് ഓഫീസർ ഡ്രൈവർ (ഗ്രേഡ്) അബ്ദുള്‍ റഹീം എന്നിവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.