കണ്ണൂരിൽ ബിജെപി നേതാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി ; ബിജെപി സംസ്ഥാന കൗൺസിൽ അംഗമായ പയ്യന്നൂർ പനയന്തട്ട തമ്പാനാണ് മരിച്ചത്

Spread the love

കണ്ണൂർ :  ബിജെപി നേതാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ അരവഞ്ചാലിലെ പനയന്തട്ട തമ്പാൻ (57) ആണ് മരിച്ചത്.

video
play-sharp-fill

ബിജെപി സംസ്‌ഥാന കൗൺസിൽ അംഗവും അരവഞ്ചാലിലെ വ്യാപാരിയുമായിരുന്നു. രാവിലെ പയ്യന്നൂർ മേൽപ്പാലത്തിന് സമീപത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

തവിടിശ്ശേരി സ്വദേശിയായിരുന്ന തമ്പാൻ ഈയ്യിടെയാണ് അരവഞ്ചാലിലേക്ക് താമസം മാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ: ശ്യാമള. മക്കൾ: ശ്വേത, കൃഷ്‌ണ, മൃദുൽ ലാൽ