ഈരാറ്റുപേട്ട തീക്കോയിയിൽ വീടിനു തീപിടിച്ചു അപകടം ; വീട്ടുപകരണങ്ങൾ കത്തിനശിച്ചു

Spread the love

ഈരാറ്റുപേട്ട : തീക്കോയിയിൽ വീടിനു തീപിടിച്ചു വൻ നാശനഷ്ടം. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം.  കീരിയാനിക്കൽ സാബുവിന്റെ വീടിനാണ് തീ പിടിച്ചത്.

video
play-sharp-fill

ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.വീട്ടിലെ മുഴുവൻ ഉപകരണങ്ങളും കത്തി നശിച്ചു. തീപിടിത്തം ഉണ്ടായ സമയത്ത് വീട്ടിൽ മറ്റാരുമില്ലാത്തതിനാൽ വൻ അപകടം ഒഴിവായി.

ഈരാറ്റുപേട്ട ഫയർഫോഴ്സ് എത്തി തീ അണച്ചു. സംഭവ സമയത്ത് വീട്ടിൽ മൂന്നു ഗ്യാസ് കുറ്റികൾ ഉണ്ടായിരുന്നെങ്കിലും അടുത്ത വീട്ടിലെ ആളുകൾ എത്തി മാറ്റിയതിനാൽ അപകടം ഒഴിവായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group