
കുമ്മനം: 2025 തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി എസ്ഡിപിഐ തിരുവാർപ്പ് പഞ്ചായത്ത് കമ്മിറ്റിക്ക് കീഴിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.
മണ്ഡലം കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗം എസ്ഡിപിഐ ജില്ലാ വൈസ്.പ്രസിഡന്റും, ജില്ലാ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായ യു.നവാസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി ഉവൈസ് ബഷീർ, മണ്ഡലം പ്രസിഡന്റ് മുഹമ്മദ് സാലി, സെക്രട്ടറി ബഷീർ ഇല്ലിക്കൽ, എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ സലാം പി.എച്ച്, ഹാഷിം കാഞ്ഞിരം എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രൂപീകരിച്ച 13 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചെയർമാനായി നാസർ കുമ്മനത്തിനെയും, കൺവീനറായി താജുദ്ധീൻ കാഞ്ഞിരത്തിനെയും തിരഞ്ഞെടുത്തു.
തിരുവാർപ്പ് പഞ്ചായത്തിലെ 8 വാർഡുകളിലും, ബ്ലോക്ക്, ജില്ലാ ഡിവിഷനിലും ജനവിധി തേടുവാൻ യോഗം തീരുമാനിച്ചു.




