
തിരുവനന്തപുരം:പിഎം. ശ്രീ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട സ്കൂളുകളുടെ പട്ടിക കേരളം ഉടൻ കേന്ദ്രത്തിന് കൈമാറില്ല. ധാരണാപത്രത്തില്‍ ഒപ്പുവച്ചെങ്കിലും പദ്ധതി നടത്തിപ്പ് നടപടികളിലേക്ക് കടക്കണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
ധാരണാപത്രം ഒപ്പിട്ടതിനുശേഷം സ്കൂളുകളുടെ പട്ടിക കേന്ദ്രത്തിന് കൈമാറുന്നതാണ് അടുത്ത നടപടി. ഗുണഭോക്തൃ സ്കൂളുകളെ കേന്ദ്രം ഈ പട്ടികയില്‍ നിന്നാണ് തിരഞ്ഞെടുക്കുന്നത്.
എസ്‌എസ്‌എ ഫണ്ടിനായുള്ള ആദ്യ പ്രോപ്പോസല്‍ ഇന്ന് സമർപ്പിക്കും. എസ്‌എസ്‌എയ്ക്കായി 971 കോടി രൂപ അനുവദിക്കാമെന്ന് കേന്ദ്രം ഉറപ്പു നല്‍കിയിരുന്നു. പി.എം. ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചാല്‍ തടഞ്ഞുവച്ച വിഹിതങ്ങള്‍ നല്‍കാമെന്നതായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.
അതേസമയം പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പിട്ടതില്‍ പ്രതിഷേധം തുടർന്ന് സിപിഐ.മന്ത്രിസഭാ യോഗം ബഹിഷ്കരിക്കുന്നതിനൊപ്പം മറ്റ് നടപടികള്‍ കൂടി ആലോചിക്കാൻ ധാരണ.സിപിഐഎമ്മില്‍ നിന്നേറ്റ അപമാനത്തിന് തക്കതായ മറുപടി നല്‍കണമെന്നാണ് പാർട്ടിക്കുള്ളിലെ പൊതുവികാരം. അതിനിടെ സിപിഐ വകുപ്പുകളും കേന്ദ്രഫണ്ട് വാങ്ങിയെന്ന വി ശിവന്‍കുട്ടിയുടെ പരാമർശത്തിന് എതിരെ കൃഷിവകുപ്പ് രംഗത്തുവന്നു. പദ്ധതിയില്‍ ഒന്നും ഒരു ബ്രാൻഡിങ്ങും ഇല്ലെന്നാണ് മറുപടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പി എം ശ്രീ പദ്ധതി
യിലെ ധാരണ പത്രത്തില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയുമായി കൂടിക്കാഴ്ച നടത്തും.സംസ്ഥാന സർക്കാറിന്റെ നടപടിയില്‍ എതിർപ്പ് അറിയിച്ച് സിപിഐ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കത്തു നല്‍കിയിരുന്നു. കഴിഞ്ഞദിവസം ചേർന്ന സിപിഐ ദേശീയ സെക്രട്ടറിയേറ്റ് യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് നടപടി.
ഇന്ന് ചേരുന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലും വിഷയം ചർച്ച ചെയ്യും. സിപിഐഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് അറിഞ്ഞശേഷം തുടർ നടപടിയിലേക്ക് കടക്കാനാണ് സിപിഐ യുടെ തീരുമാനം.പുതിയ സെക്രട്ടേറിയറ്റ്, ദേശീയ കൗണ്‍സില്‍ അംഗങ്ങളുടെ ചുമതലകള്‍, ബിഹാർ തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളും സിപിഐ നേതൃയോഗം ചർച്ച ചെയ്യും.




