ഇനിമുതൽ വിലകൂടിയ ടോയ്‌ലറ്റ് ക്ലീനറുകളോട് നോ പറയാം; മഞ്ഞക്കറ പോയി തറ വെട്ടിത്തിളങ്ങാൻ ഇത് മാത്രം മതി…!

Spread the love

കോട്ടയം: വീടുകളില്‍ ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത സാധനങ്ങളാണ് ടോയ്‌ലറ്റ്, ഫ്ളോർ ക്ളീനറുകള്‍.

video
play-sharp-fill

വീട്ടിലെ തറയും ടോയ്‌ലറ്റ് ഫ്ളോറും ക്ളോസറ്റും ആഴ്‌ചയില്‍ ഒരിക്കലെങ്കിലും വൃത്തിയാക്കിയില്ലെങ്കില്‍ പലവിധ രോഗങ്ങള്‍ പിടിപെടുമെന്ന് മാത്രമല്ല, മഞ്ഞക്കറയുണ്ടാവുകയും ചെയ്യും. അതിനാല്‍ തന്നെ കുട്ടികളും പ്രായമായവരും ഉള്ള വീടാണെങ്കില്‍ ഇത്തരം ഇടങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.

ഇന്ന് ഒരു സാധാരണ ടോയ്‌ലറ്റ്, ഫ്ളോർ ക്ളീനർ വാങ്ങണമെങ്കില്‍തന്നെ കുറഞ്ഞത് 100 രൂപയെങ്കിലും മുടക്കേണ്ടിവരും. ഇത് രണ്ടോ മൂന്നോ ഉപയോഗത്തില്‍ തീരുകയും ചെയ്യും. അതിനാല്‍തന്നെ മിക്കവരും വലിയ ബോട്ടിലുകളായിരിക്കും വാങ്ങുന്നത്. ഇത്തരം ഉത്‌പന്നങ്ങള്‍ വാങ്ങാൻ മാസാമാസം നല്ലൊരു തുകയായിരിക്കും ചെലവാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ടോയ്‌ലറ്റ് ക്ളീനറായി ഉപയോഗിക്കാവുന്ന ഒരു മിശ്രിതം വെറും വീട്ടില്‍തന്നെ തയ്യാറാക്കാൻ പറ്റിയാലോ?

ഇതിനായി ആദ്യം ഒരു പാത്രത്തിലേയ്ക്ക് രണ്ട് ടേബിള്‍ സ്‌പൂണ്‍ സോപ്പുപൊടി, രണ്ട് ടേബിള്‍ സ്‌പൂണ്‍ വിനാഗിരി, രണ്ട് സ്‌പൂണ്‍ ഉജാല, കുറച്ച്‌ വെള്ളം എന്നിവയെടുത്ത് നല്ലപോലെ മിക്‌സ് ചെയ്യുക. ഈ മിശ്രിതം ക്ളോസറ്റ്, വാഷ് ബേസിൻ, ടോയ്‌ലറ്റ് ഫ്ളോർ, വീട്ടിലെ ടൈല്‍സ് എന്നിവയില്‍ അല്‍പം ഒഴിച്ച്‌ കഴുകികാം. മഞ്ഞക്കറ പൂർണമായി മാറുകയും തറ വെട്ടിത്തിളങ്ങുകയും ചെയ്യും. ഈ മിശ്രിതം ഉപയോഗിച്ച്‌ സ്റ്റീല്‍ പാത്രങ്ങളിലെ കറ കളയുകയും ചെയ്യാം.