നടൻ ദിലീപിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് പിടിയില്‍: മോഷണമല്ല ലക്ഷ്യമെന്ന് സൂചന; യുവാവ് മദ്യലഹരിയിലായിരുന്നെന്ന് പൊലീസ്

Spread the love

കൊച്ചി: നടൻ ദിലീപിന്റെ വീട്ടില്‍ അതിക്രമിച്ച്‌ കടന്നയാള്‍ പൊലീസ് കസ്റ്റഡിയില്‍.

video
play-sharp-fill

മലപ്പുറം സ്വദേശി അഭിജിത് എന്നയാളാണ് പിടിയിലായത്.
ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം.

ആലുവ കൊട്ടാരക്കടവിലെ ദിലീപിന്റെ വീട്ടിലേക്കാണ് ഇയാള്‍ മദ്യലഹരിയില്‍ അതിക്രമിച്ച്‌ കയറിയത്. വീട്ടുകാരുടെയും സുരക്ഷാ ജീവനക്കാരുടെയും ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാളെ തടഞ്ഞു നിർത്തി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് വീട്ടുകാർ നല്‍കിയ പരാതിയില്‍ ആലുവ പൊലീസ് സ്ഥലത്തെത്തി അഭിജിത്തിനെ കസ്റ്റഡിയിലെടുത്തു. പ്രാഥമിക അന്വേഷണത്തില്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. മോഷണ ശ്രമം ആയിരുന്നില്ല ലക്ഷ്യമെന്നും പൊലീസ് വ്യക്തമാക്കി.