
കോട്ടയം: കടുത്തുരുത്തി- മാന്നാർ തെക്കുംപുറം പാടശേഖരത്തിൽ അമിതമായ മഴമൂലം ഉണ്ടാവുന്ന വെള്ളപ്പൊക്ക നിയന്ത്രണത്തിനായി- ആധുനിക നിലവാരത്തിലുള്ള വെർ ട്ടിക്കൽ ആക്സിസ് ഫ്ലോ പമ്പും, ട്രാൻസ്ഫോർമറും സ്ഥാപിക്കുന്നതിന്- കോട്ടയം ജില്ലാ പഞ്ചായത്ത് 28 ലക്ഷം രൂപ അനുവദിക്കുകയും, അത് പാടശേഖരസമിതിക്ക് കൈമാറുകയും ചെയ്തു.
പദ്ധതി പൂർത്തീകരിച്ചിട്ടുള്ളതുമണെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസ് പുത്തൻകാലാ അറിയിച്ചു.
പലപ്പോഴും കാലം തെറ്റി പെയ്യുന്ന മഴയും, അതേത്തുടർന്നുണ്ടാകുന്ന വെള്ളപ്പൊക്കവും മൂലം- നെൽച്ചെടികൾ വെള്ളത്തിനടിയിൽ ആകുക പതിവാണ്.
പാടത്ത് നിറയുന്ന വെള്ളം യഥാസമയത്ത് വറ്റിച്ച് നെൽച്ചെടികളെ സംരക്ഷിക്കാൻ

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിലുള്ള മോട്ടോർ- പെട്ടി -പറ എന്ന സംവിധാനം പര്യാപ്തമല്ല.
നെൽച്ചെടികൾ ദിവസങ്ങളോളം വെള്ളത്തിൽ കിടക്കേണ്ടി വരുന്നതാണ് കൃഷിനാശത്തിന് കാരണം.
ഇതുമൂലം കനത്ത സാമ്പത്തിക നഷ്ടമാണ് കർഷകർക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
130 നിലമുടമകളും, 210
ഏക്കർ വിസ്തൃതിയുമുള്ള തെക്കുംപുറം പാടത്തിന്-
ആധുനിക സാങ്കേതിക നിലവാരമുള്ള
വേർട്ടിക്കൽ ആക്സിസ് ഫ്ലോ പമ്പ് ലഭ്യമായതോടെ ഈ പാടത്ത് ഉണ്ടാകുന്ന വെള്ളക്കെട്ടിനും, കൃഷി നാശത്തിനും പരിഹാരമായതായി ജോസ് പുത്തൻകാലാ പറഞ്ഞു.




