
ഇന്ത്യൻ റെയിൽവേ ഈ വർഷത്തെ ജെഇ പരീക്ഷക്ക് ഹൃസ്വകാല വിജ്ഞാപനമിറക്കി. ജൂനിയർ എഞ്ചിനീയർ, ഡിപ്പോ മെറ്റീരിയൽ സുപ്രീണ്ടന്റ്, കെമിക്കൽ സൂപ്പർവൈസർ തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനത്തിനുള്ള പരീക്ഷയാണിത്.
ആകെ 2570 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഓൺലൈൻ അപേക്ഷ ഒക്ടോബർ 31ന് ആരംഭിക്കും. വിശദമായ നോട്ടിഫിക്കേഷനും ഉടൻ തന്നെ പുറത്തിറക്കുമെന്നാണ് ആർആർബി അറിയിച്ചിട്ടുള്ളത്.
അപേക്ഷ തീയതി: ഒക്ടോബർ 31 മുതൽ നവംബർ 30 വരെ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തസ്തികയും ഒഴിവുകളും
റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (RRB) ജെഇ റിക്രൂട്ട്‌മെന്റ്. ജൂനിയർ എഞ്ചിനീയർ, ഡിപ്പോ മെറ്റീരിയൽ സുപ്രീണ്ടന്റ്, കെമിക്കൽ സൂപ്പർവൈസർ, മെറ്റലർജിക്കൽ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 2570.
യോഗ്യത
ജൂനിയർ എഞ്ചിനീയർ
ഇലക്ട്രിക്കൽ, മെക്കാനിക്കൽ, എഞ്ചിനീയറിങ്, എസ്&ടി യിൽ ഡിഗ്രിയോ ഡിപ്ലോമയോ, അല്ലെങ്കിൽ തത്തുല്യ യോഗ്യത.
ഡിപ്പോ മെറ്റീരിയൽ സുപ്രീണ്ടന്റ്
ഏതെങ്കിലും സ്ട്രീമിൽ എഞ്ചിനീയറിങ് ബിരുദം.
കെമിക്കൽ സൂപ്പർവൈസർ & മെറ്റലർജിക്കൽ അസിസ്റ്റന്റ്
ഫിസിക്‌സ്, കെമിസ്ട്രി ഒരു വിഷയമായുള്ള ബാച്ചിലർ ഡിഗ്രി. (55 ശതമാനം മാർക്കോടെ).
തെരഞ്ഞെടുപ്പ്
ഒന്ന്, രണ്ട് ഘട്ടങ്ങളിലായി കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് നടക്കും. ശേഷം ഡോക്യുമെന്റ് വെരിഫിക്കേഷനും, മെഡിക്കൽ ടെസ്റ്റും നടത്തിയാണ് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.
അപേക്ഷ ഫീസ്
ജനറൽ കാറ്റഗറിക്കാർക്ക് 500 രൂപയും, എസ്.സി, എസ്.ടി, ഇഡബ്ല്യൂഎസ്, വനിതകൾ, മറ്റ് സംവരണ വിഭാഗക്കാർക്ക് 250 രൂപയും അപേക്ഷ ഫീസുണ്ട്.



