പാലക്കാട് അനധികൃതമായി കടത്താൻ ശ്രമിച്ച രണ്ടരക്കോടിയിലേറെ രൂപയുമായി യുവാവ് പിടിയില്‍; ഉറവിടം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു

Spread the love

പാലക്കാട്: വാളയാർ എക്സൈസ് ചെക്പോസ്റ്റില്‍ നടത്തിയ പരിശോധനയിൽ അനധികൃതമായി കടത്താൻ ശ്രമിച്ച രണ്ടരക്കോടിയിലേറെ രൂപയുമായി യുവാവ് പിടിയിൽ. രാജസ്ഥാൻ സ്വദേശിയായ ഭവാനി സിംഗ് ആണ് പിടിയിലായത്.

video
play-sharp-fill

ഇയാള്‍ സഞ്ചരിച്ച കാറില്‍ നിന്നും രണ്ട് കോടി അൻപത്തിനാല് ലക്ഷത്തി അൻപതിനായിരം രൂപയുടെ ഇന്ത്യൻ കറൻസിയാണ് എക്സൈസ് പിടിച്ചെടുത്തത്. ഈ പണം കോയമ്പത്തൂരില്‍ നിന്ന് പാലക്കാടേക്ക് കടത്താനായിരുന്നു ഇയാളുടെ ശ്രമം. തുടർന്ന് ഭവാനി സിംഗിനെ എക്സൈസ് കസ്റ്റഡിയിലെടുക്കുകയും വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്തു.

അനധികൃതമായി കടത്തിയ പണത്തെക്കുറിച്ചും ഇതിൻ്റെ ഉറവിടം സംബന്ധിച്ചും വിശദമായ അന്വേഷണം നടത്തിവരികയാണ് എക്സൈസ് അധികൃതർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group