
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
സർക്കാരിന്റെ നിലപാടിനെതിരെ വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കെയാണ് നിലപാട് വ്യക്തമാക്കി മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തിയത്. പിഎം ശ്രീയുമായി സർക്കാർ മുന്നോട്ട് പോകുമെന്നും നയങ്ങള്‍ മാറുമെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്.
വിഷയത്തില്‍ ആശങ്കയുടെ ആവശ്യമില്ലെന്നും നമ്മുടെ കുട്ടികള്‍ക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് രൂപയുടെ ഫണ്ട് തടഞ്ഞുവെച്ചുള്ള കേന്ദ്ര ശ്രമത്തെ മറികടക്കാനുള്ള തന്ത്രപരമായ നീക്കം ആണ് പദ്ധതിയില്‍ ഒപ്പുവെച്ചതിന് പിന്നിലുള്ളതെന്നും ശിവൻകുട്ടി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പദ്ധതിയുടെ ഭാഗമാകാത്തതിന്റെ പേരില്‍ കേന്ദ്രം സര്‍വ ശിക്ഷ ഫണ്ട് തടഞ്ഞുവെച്ചു. ഇതുമൂലം 1158.13 കോടിയാണ് കേരളത്തിനുണ്ടായ നഷ്ടം. എന്നാല്‍ പദ്ധതിയില്‍ ഒപ്പുവെച്ചതിന് പിന്നാലെ 1476 കോടി ആണ് കേരളത്തിന് ലഭിക്കാൻ പോകുന്നത്. 971 കോടിയാണ് സര്‍വ ശിക്ഷ പദ്ധതി പ്രകാരം കിട്ടാൻ പോകുന്നത് എന്നും മന്ത്രി വ്യക്തമാക്കി.
ഫണ്ട് കേന്ദ്രം പിടിച്ച് വെച്ചത് സൗജന്യ യൂണിഫോം, അലവൻസുകള്‍ എന്നിവയെ കാര്യമായി ബാധിച്ചു. കുട്ടികളുടെ ഭാവി പന്താടി ഒരു സമ്മര്‍ദത്തിന് വഴങ്ങാൻ സര്‍ക്കാര്‍ തയ്യാറാല്ല. ഇത് ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഫണ്ട് അല്ലെന്നും കേരളത്തിന് അവകാശമുള്ളതാണെന്നും മന്ത്രി വാർത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസ നയത്തില്‍ നടപ്പാക്കാൻ പറ്റുന്ന കാര്യങ്ങള്‍ മാത്രമേ നടപ്പാക്കുകയുള്ളു എന്നി വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.




