
ഡല്‍ഹി: പരസ്യങ്ങളിലൂടെ കാഴ്ച്ചക്കാരെ വിസ്മയിപ്പിച്ച കാലാകാരൻ പിയൂഷ് പാണ്ഡെ അന്തരിച്ചു.
ഫെവിക്കോള്‍, കാഡ്ബറി, ഏഷ്യൻ പെയിന്റ്സ് എന്നിവയുടെ ശ്രദ്ധേയമായ പരസ്യങ്ങള്‍ക്ക് പിന്നില്‍ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
അണുബാധയെ തുടർന്ന് 70-ാം വയസിലായിരുന്നു മരണം. അന്ത്യകർമ്മങ്ങള്‍ ശനിയാഴ്ച നടക്കും.
ഏകദേശം 40 വർഷത്തോളം പരസ്യമേഖലയില്‍ അദ്ദേഹം സജീവമായി പ്രവർത്തിച്ചു. പ്രശസ്ത പരസ്യ സ്ഥാപനമായ ഓഗില്‍വിയുടെ ചീഫ് ക്രിയേറ്റർ ഓഫീസർ, എക്സിക്യൂട്ടീവ് ചെയർമാൻ എന്നീ സ്ഥാനങ്ങളില്‍ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
1982ലാണ് പാണ്ഡെ ഓഗില്‍വിയില്‍ ചേർന്നത്. സണ്‍ലൈറ്റ് ഡിറ്റർജന്റിനായാണ് അദ്ദേഹം തന്റെ ആദ്യ പരസ്യം എഴുതിയത്. ആറു വർഷങ്ങള്‍ക്ക് ശേഷം കമ്പനിയുടെ ക്രിയേറ്റീവ് വിഭാഗത്തിലേക്ക് പ്രവേശിച്ച അദ്ദേഹം പിന്നീട് ഫെവിക്കോള്‍, കാഡ്ബറി, ഏഷ്യൻ പെയിന്റ്സ്, ലൂണ മോപെഡ്, ഫോർച്യൂണ്‍ ഓയില്‍ തുടങ്ങി നിരവധി ബ്രാൻഡുകള്‍ക്കായി ശ്രദ്ധേയമായ പരസ്യങ്ങള്‍ സൃഷ്ടിച്ചു.
ഇക്കണോമിക്ക് ഇന്ത്യ നടത്തിയ ഒരു സ്വതന്ത്ര സർവെയില്‍ തുടർച്ചയായ 12 വർഷങ്ങളില്‍ രാജ്യത്തെ ഒന്നാമത്തെ ഏജൻസിയായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവർത്തിച്ച ഒഗില്‍വി സ്ഥാനം ഉറപ്പിച്ചു.




