
കോട്ടയം: എല്‍ഡിഎഫ് സർക്കാരിന്‍റെ വാഗ്ദാന ലംഘനങ്ങള്‍ക്കും ജനദ്രോഹ നടപടികള്‍ക്കുമെതിരെ കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ ബഹുജന സംഗമം നടത്തുന്നു.
ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനത്ത് നടത്തുന്ന സംഗമം പാർട്ടി ചെയർമാൻ പി.ജെ.ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
വർക്കിംഗ് ചെയർമാൻ പി.സി.തോമസ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സെക്രട്ടറി ജനറല്‍ ജോയ് ഏബ്രഹാം, ഡെപ്യൂട്ടി ചെയർമാന്മാരായ ടി.യു.കുരുവിള, ഫ്രാൻസിസ് ജോർജ് എംപി, തോമസ് ഉണ്ണിയാടൻ, സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോണ്‍ ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും.




