ചിപ്സ് കാണിച്ച്‌ മൂന്ന് വയസുകാരിയെ കൂട്ടിക്കൊണ്ടു പോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കി; കുടുംബസുഹൃത്ത് അറസ്റ്റില്‍

Spread the love

ജയ്പൂർ: മൂന്ന് വയസുകാരിയായ ദളിത് പെണ്‍കുട്ടിയെ കുടുംബ സുഹൃത്തായ ആള്‍ ബലാത്സംഗം ചെയ്തതായി പരാതി. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം.

video
play-sharp-fill

പ്രതി കുട്ടിയെ ചിപ്സ് കൊടുത്ത് പ്രലോഭിപ്പിച്ച്‌ അടുത്തുള്ള വയലിലേക്ക് കൂട്ടിക്കൊണ്ട് പോയാണ് പീഡിപ്പിച്ചത്. തുടർന്ന് പരിക്കുകളോടെ പെണ്‍കുട്ടിയെ വീടിനടുത്ത് ഉപേക്ഷിച്ച്‌ ഇയാൾ കടന്നു കളയുകയായിരുന്നു. കുട്ടിയുടെ നിർത്താതെയുള്ള കരച്ചില്‍ കേട്ട് കുടുംബം നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ കുട്ടിയുടെ ആരോഗ്യ നില വഷളായതിനെത്തുടർന്ന് ചികിത്സയ്ക്കായി ജോധ്പൂരിലേക്ക് റഫർ ചെയ്തു. പ്രാഥമിക പരിശോധനയില്‍ ലൈംഗികാതിക്രമത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയ ഡോക്ടർമാർ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

കുറ്റകൃത്യത്തിന് ശേഷം പ്രതി ഭരത്പൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പാലിയില്‍ വെച്ച്‌ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ പോണ്‍ ചിത്രങ്ങള്‍ക്ക് അടിമയാണെന്നും, ഈ സംഭവത്തിന് തൊട്ടു മുൻപ് 15 ഓളം വീഡിയോകള്‍ കണ്ടിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group