കോട്ടയത്ത് നിന്ന് മടങ്ങി രാഷ്ട്രപതി ദ്രൗപതി മുർമു; യാത്രയ്ക്കിടെ കുമരകം ചന്ത കവലയില്‍ ഇറങ്ങി ജനങ്ങളെ അഭിവാദ്യം ചെയ്തു; വഴിയോരങ്ങളിൽ കാത്തുനിന്നത് നിരവധി പേര്‍….!

Spread the love

കോട്ടയം: രാഷ്ട്രപതി ദ്രൗപതി മുർമു കോട്ടയത്തു നിന്നു മടങ്ങി.

video
play-sharp-fill

രാവിലെ കുമരകത്ത് ഹൗസ് ബോട്ട് യാത്ര നടത്തിയ രാഷ്ട്രപതി പത്തു മണിയോടെയാണ് കോട്ടയത്തേക്ക് പുറപ്പെട്ടത്. യാത്രക്കിടെ രാഷ്ട്രപതി കുമരകം ചന്ത കവലയില്‍ ഇറങ്ങി ജനങ്ങളെ അഭിവാദ്യം ചെയ്തു. ജനങ്ങളും രാഷ്ട്രപതി ഇറങ്ങുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.

പലരും രാഷ്ട്രപതിയ്ക്കു ജയ് വിളിച്ചു. അവരെയെല്ലാം അഭിവാദ്യം ചെയ്തു രാഷ്ട്രപതി യാത്ര തുടര്‍ന്നു. കോട്ടയം ബേക്കര്‍ ജങ്ഷനില്‍ ബേക്കള്‍ സ്‌കൂളിലെ കുട്ടികള്‍ ഉള്‍പ്പടെ നിവരവധി പേര്‍ കാത്തു രാഷ്ട്രപതിയെ കാണാൻ കാത്തു നില്‍പ്പുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവരെയെല്ലാം രാഷ്ട്രപതി കൈവീശി കാണിച്ചു. തുടർന്ന് പോലീസ് പരേഡ് ഗ്രൗണ്ടിലെ ഹെലിപാടില്‍ നിന്നു രാഷ്ട്രപതി കൊച്ചിയിലേക്കു പോയി.

ഇന്നലെ കുമരകം താജ് ഹോട്ടലിലാണു രാഷ്ട്രപതിക്കു വിശ്രമമൊരുക്കിയത്. കുമരകത്തെത്തിയ രാഷ്ട്രപതിയ്ക്ക് കേരളീയ രീതിയില്‍ താജ് ഹോട്ടലില്‍ ചെണ്ട മേളം ഒരുക്കി വരവേല്‍പ്പ് നല്‍കിയിരുന്നു.

ഇന്നലെയും ഇന്നും തനതു കേരളീയ വിഭവങ്ങളാണ് രാഷ്ട്രപതിക്കും സംഘത്തിനുമായി ഒരുക്കിയിരുന്നത്. പ്രഭാത ഭക്ഷണത്തില്‍ അപ്പം, ദോശ, ഇടിയപ്പം, ഉപ്പുമാവ്, പുട്ട് തുടങ്ങി പത്തിലധികം വിഭവങ്ങളും ഉണ്ടായിരുന്നു.