ചെന്നൈയിൽ വെള്ളക്കെട്ടിൽ വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം

Spread the love

ചെന്നൈ: വെള്ളക്കെട്ടില്‍ വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം. മങ്ങാട് ജനനി നഗർ അനുബന്ധ കോളനിയിലാണ് സംഭവം. സന്ദീപ് കുമാറിന്റെയും പ്രിയദർശിനിയുടെയും മകളായ പ്രിനികയാണ് മരിച്ചത്.

video
play-sharp-fill

അമ്മ ഉറങ്ങിക്കിടന്ന സമയത്ത് കുട്ടി വീടിനുപുറത്ത് ഇറങ്ങിയിരുന്നു. ഉറക്കമുണർന്ന ശേഷം മകളെ കാണാനാകാതെ അമ്മ നടത്തിയ തിരച്ചിലിലാണ് സമീപത്തെ വെള്ളക്കെട്ടിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്

അയൽവാസികളുടെ സഹായത്തോടെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എസ്ആർഎംസി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നഗരത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ അധിക ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.