
കോട്ടയം: കോട്ടയം രാഷ്ട്രപതിക്കു പോകാന്‍ നിശ്ചയിച്ചിരിക്കുന്ന വഴികളില്‍ ഒന്നില്‍ ഭീഷണിയായി ഒടിഞ്ഞു തൂങ്ങിയൊരു ഇരുമ്പ് തൂണ്.
എം.സി. റോഡില്‍ ചൂട്ടുവേലിയിലാണ് അപകടകരമായ രീതിയില്‍ സിഗ്നനല്‍ പോസ്റ്റ് നില്‍ക്കുന്നത്.
ചൂട്ടുവേലിയിലെ റിലയന്‍സ് സ്മാര്‍ട്ടിന് മുന്‍വശത്താണ് അപകടകരമായി ഇരുമ്പു തൂണ്‍ നില്‍ക്കുന്നത്.
എം.സി. റോഡില്‍ നിന്നു ഏറ്റുമാനൂര്‍ ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ക്ക് അപകട മുന്നറിയിപ്പ് നല്‍കാന്‍ സ്ഥാപിച്ച സിഗ്നല്‍ ലൈറ്റ് തൂണാണിത്.
എം.സി. റോഡിലെ ഏറെ അപകടം നിറഞ്ഞ മേഖലയാണ് ചൂട്ടുവേലിയില്‍ എം.സി. റോഡില്‍ നിന്നു വട്ടമ്മൂട് പാലത്തിലേക്ക് തിരിയുന്ന ഭാഗം.
ഇതോടെയാണ് അപകട മുന്നറിയിപ്പ് സിഗ്നല്‍ സ്ഥാപിച്ചത്. സിഗ്നല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ പ്രവര്‍ത്തന രഹിതമായിരുന്നു.
സിഗ്നല്‍ സ്ഥാപിച്ച ഇരുമ്പു തൂണിന്റെ ചുവട് തുരുമ്പിച്ച് വിട്ടു പോവുകയായിരുന്നു. നിലവില്‍ റിലയന്‍സിന്റെ ജിയോ ഫൈബര്‍ കേബിളുകളില്‍ തങ്ങി നില്‍ക്കുകയാണ് ഇരുമ്പു തൂണ്‍.
കേബിള്‍ പൊട്ടിയാല്‍ എം.സി. റോഡിലേക്കാകും തൂണ്‍ മറിഞ്ഞു വീഴുക. രാഷ്ട്രപതിക്കു മാത്രമല്ല, പൊതുജനത്തിനും സിഗ്നല്‍ ലൈറ്റ് ഭീഷണിയാണ്.
ഇവിടെ രാഷ്ട്രപതിയുടെ യാത്രയ്ക്കുള്ള സുരക്ഷാ ട്രയല്‍ നടത്തിയപ്പോള്‍ അപകടം നടന്നിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വാഹന വ്യൂഹം കടന്നു പോകുമ്ബോള്‍ പിന്നാലെ വന്ന പോലീസ് ജീപ്പ് വട്ടമ്മൂട് പാലത്തിലേക്ക് തിരിയുന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുകയായിരുന്നു.
ഇതിനിടെ അപകടത്തില്‍പ്പെടാതെ മറ്റൊരു സ്‌കൂട്ടര്‍ രക്ഷപെടുകയായിരുന്നു. ഇന്നലെ കെ.എസ്.ആര്‍.ടി.സി ബസ് കാറിനു പിന്നില്‍ ഇടിച്ച് അപകടം ഉണ്ടായിരുന്നു.
ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തു നിന്നുമെത്തുന്ന രാഷ്ട്രപതി ഇന്ന് ഉച്ചകഴിഞ്ഞ് 3.50ന് പാലായിലെ ഹെലിപ്പാടില്‍ എത്തും.
നാലിനു സെന്റ് തോമസ് കോളജിലെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.
50 മിനിറ്റ് നീളുന്ന പരിപാടിയില്‍ പങ്കെടുത്ത ശേഷം വീണ്ടും ഹെലികോപ്റ്ററില്‍ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ട് മൈതാനിയിലെ ഹെലിപ്പാടില്‍ ഇറങ്ങും.
തുടര്‍ന്നു ലോഗോസ് ജങ്ഷന്‍, ശാസ്ത്രി റോഡ്, കുര്യന്‍ ഉതുപ്പ് റോഡ്, സീയേഴ്സ് ജങ്ഷന്‍, ബേക്കര്‍ ജങ്ഷന്‍ വഴി കുമരകത്തേയ്ക്കു കാര്‍ മാര്‍ഗം പോകും.
പാലായിലേക്കും തിരികെയുമുള്ള യാത്ര നിലവില്‍ ആകാശമാര്‍ഗമാണ് ക്രമീകരിച്ചിരിക്കുന്നതെങ്കിലും കാലാവസ്ഥ പ്രതികൂലമായാല്‍ റോഡ് മാര്‍ഗം ആശ്രയിക്കേണ്ടി വരുമെന്നതിനാല്‍ ഇതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്



