
കൊല്ലം: ഓണം ബംബർ ലോട്ടറി മാതൃകയില്‍ നറുക്കെടുപ്പ് നടത്തിയ കൊല്ലത്തെ വ്യാപാരി വ്യവസായി സമിതിക്കെതിരെ കേസ്.
സിപി എം ആഭിമുഖ്യത്തിലുള്ള സംഘടനയാണിത്. സംഘടന പ്രസിഡന്‍റ് , സെക്രട്ടറി, ട്രഷറര്‍ എന്നിവർക്കെതിരെയാണ് കേസ്. കൊല്ലം ഈസറ്റ് പോലീസാണ് കേസെടുത്തത്.
ജില്ലാ ലോട്ടറി ഓഫസരുടെ പരാതിയിലാണ് കേസ്.
മഹാ ഓണം ബംബർ എന്ന പേരിലാണ് ലോട്ടറി അടിച്ചത്. ഇത് യഥാർത്ഥ ബംബർ എന്ന് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന് എഫ് ഐആറില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് വഴി സർക്കാരിനെ വഞ്ചിച്ചു. സർക്കാരിന്‍റെ ഓണം ലോട്ടറി വില്പനയെ ബാധിച്ചു. കച്ചവടം ശ്രദ്ധയില്‍ പെട്ടപ്പോള്‍ നിർത്താൻ ആവശ്യപ്പെട്ടു. എന്നിട്ടും രഹസ്യമായി നറുക്കെടുപ്പ് നടത്തുകയായിരുന്നു.ലോട്ടറി നിയന്ത്രണ നിയമം,വഞ്ചന, ഗുഡലോചന.എന്നിവ പ്രകാരമാണ് കേസ് എടുത്തത്



