
കോട്ടയം:പെരുവ ഗവണ്‍മെന്റ് ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എച്ച്.എസ്, എച്ച്.എസ്.എസ്, വി.എച്ച്.എസ്.ഇ കെട്ടിടങ്ങളിലെ പുതിയ ക്ലാസ് മുറികളുടെ ഉദ്ഘാടനം ഒക്ടോബര്‍ 23ന് ( വ്യാഴാഴ്ച) അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വഹിക്കും.
കിഫ്ബി ഫണ്ടില്‍ നിന്ന് അഞ്ചുകോടിയും എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 68 ലക്ഷം രൂപയും ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.
ഉദ്ഘാടന ചടങ്ങിനൊപ്പം 2025 ലെ പൊതുപരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് മെറിറ്റോറിയല്‍ അവാര്‍ഡ് നല്‍കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ പഞ്ചായത്തംഗം ടി.എസ്. ശരത് അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്തംഗം പി.ആര്‍. അനുപമ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ. കൈലാസ്‌നാഥ്, സുബിന്‍ മാത്യു, ഗ്രാമപഞ്ചായത്തംഗങ്ങളായ അനുമോള്‍, ശില്‍പ ദാസ്, കടുത്തുരുത്തി ഡി.ഇ.ഒ. എ.എസ്. സിനി, കുറവിലങ്ങാട് ബി.പി.സി- എസ്.എസ്.കെ ഉദ്യോഗസ്ഥന്‍ സതീഷ് ജോസഫ്, വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പല്‍ ഷീബ. പി. പോള്‍, ഹെഡ്മിസ്ട്രസ്സ് എലിസബത്ത് പി. ചാക്കോ, പി.ടി.എ. പ്രസിഡന്റ് എം.ആര്‍. വേണു, എസ്.എം.സി. ചെയര്‍മാന്‍ വി.എസ്. പ്രദീപന്‍, എം.പി.ടി.എ. പ്രസിഡന്റ് ഷിനി ഷാജി, സ്റ്റാഫ് സെക്രട്ടറി സി.കെ. സുജ,
പെരുവ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബാബുജോണ്‍ പുത്തൂക്കാട്ടില്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കെ.ടി. സന്തോഷ്, ജെഫി ജോസഫ്, കുരുവിള അഗസ്തി, എം.ആര്‍. സാബു, അശോക് കുമാര്‍, തോമസ് മുണ്ടുവേലി, ടോമി മ്യാലില്‍, കെ.പി. ജോസഫ,് വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളായ തോമസ് ചെറിയാന്‍, ടി.എം. രാജന്‍ എന്നിവര്‍ പങ്കെടുക്കും



