
തിരുവനന്തപുരം: സ്വർണ്ണത്തിന് വില കൂടിക്കൊണ്ടിരിക്കുന്നതിനാല്‍ മോഷ്ടാക്കളും കൂടിയിരിക്കുകയാണ്.
കേരളത്തില്‍ പലയിടങ്ങളിലും മോഷണം പതിവായതിനാല്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പൊലീസ്.
സ്വർണ്ണത്തിന് വില കൂടിക്കൊണ്ടിരിക്കുന്നതിനാല്‍ മോഷ്ടാക്കള്‍ പലയിടങ്ങളിലും മോഷണത്തിനായി ഇറങ്ങുവാൻ സാധ്യത ഉള്ളത്തിനാല്‍ ആഭരണങ്ങൾ അണിഞ്ഞു പുറത്തിറങ്ങുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് പൊലീസ് അഭ്യർത്ഥിക്കുന്നു. യാത്രയിൽ സ്വർണം ധരിക്കുന്നത് ഒഴിവാക്കണമെന്നും സ്വർണ പാദസരങ്ങളാണ് കള്ളന്മാർ പ്രധാനമായും ലക്ഷ്യമിടുന്നത് എന്നും പോലീസ് മുന്നറിയിപ്പ് നൽകി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ട്രെയിനിലെ സ്വർണക്കവർച്ചക്കാരെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകാനായി പോസ്റ്ററും ബോധവൽക്കരണ വീഡിയോകളും റെയിൽവേയും ഇറക്കിയിട്ടുണ്ട്. യാത്രയിൽ സ്വർണം ധരിക്കരുതെന്നാണ് സുരക്ഷാ വിഭാഗത്തിന്റെ നിർദേശം.



