ദേശീയ വോളിബോള്‍ സെലക്ഷനായി റാഞ്ചിയില്‍ പോകുന്ന കേരള ടീമിന് വിമാന യാത്ര ഒരുക്കി വിദ്യാഭ്യാസ വകുപ്പ്

Spread the love

റാഞ്ചിയില്‍ നടക്കുന്ന ദേശീയ വോളിബോള്‍ സെലക്ഷൻ ട്രയലിലേക്ക് പോകുന്ന കേരള ടീമിന് വിമാന യാത്ര സൗകര്യം ഒരുക്കി വിദ്യാഭ്യാസ വകുപ്പ്. അണ്ടർ 15 ബോയ്സ് ആൻഡ് ഗേള്‍സ് ട്രയലില്‍ ആറ് പേരാണ് പങ്കെടുക്കുന്നത്.

video
play-sharp-fill

ട്രെയിൻ ടിക്കറ്റ് കണ്‍ഫേം ആകാത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ ഈ നടപടിയെന്ന് തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ  വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി   അറിയിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:-

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റാഞ്ചിയിൽ ഒക്ടോബർ 24 മുതൽ ഡിസംബർ 2 വരെ നടക്കുന്ന അണ്ടർ 15 ബോയ്സ് ആൻഡ് ഗേൾസ് ഇന്ത്യൻ ടീം വോളിബോൾ സെലക്ഷൻ ട്രയലിലേയ്ക്ക് കേരളത്തിൽനിന്ന് നാല് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും തെരഞ്ഞെടുക്കപ്പെട്ടു. ചൈനയിൽ നടക്കുന്ന മീറ്റിനായാണ് സെലക്ഷൻ. ഇവർക്ക് ട്രെയിൻ ടിക്കറ്റ് കൺഫേം അല്ലാത്തതിനാൽ വിദ്യാഭ്യാസ വകുപ്പ് ഫ്ലൈറ്റ് ടിക്കറ്റ് എടുത്തു കൊടുത്തിരിക്കുകയാണ്. ഇതിൽ പലരും നിർധനരായതിനാൽ പോകേണ്ടെന്ന് തീരുമാനിച്ചിരുന്നു. എന്തായാലും നാളെ ഉച്ചയ്ക്ക് 11 30ന് ഇവർ നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടും.