പീച്ചി ഡാം നാളെ തുറക്കും; പുഴകളില്‍ ജലനിരപ്പ് ഉയരും: ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നല്‍കി അധികൃതർ

Spread the love

തൃശ്ശൂർ: പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ വരുന്ന ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐ.എം.ഡി.യുടെ മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തില്‍ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി നാളെ രാവിലെ 9 മണി മുതല്‍ വെള്ളം തുറന്നുവിടുമെന്ന് പീച്ചി ഹെഡ് വർക്ക്സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

video
play-sharp-fill

കെഎസ്‌ഇബിയുടെ ചെറുകിട വൈദ്യുതി ഉത്പാദനനിലയം വഴിയും റിവർ സ്ലൂയിസ് വഴിയുമാണ് വെള്ളം പുറത്തേക്ക് വിടുന്നത്.

ഇതിനാല്‍ മണലി, കരുവന്നൂർ പുഴകളിലെ നിലവിലെ ജലനിരപ്പില്‍ നിന്നും പരമാവധി 20 സെന്റീമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുകൊണ്ട്, പുഴകളുടെ തീരത്ത് താമസിക്കുന്നവരും പുഴയോരത്ത് ജോലിയെടുക്കുന്നവരും കർശനമായ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി.