പോലീസ് ചോദ്യം ചെയ്തുവിട്ട യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പൊലീസിന്റെ സമ്മര്‍ദ്ദമെന്ന് ബന്ധുക്കള്‍

Spread the love

തൃശ്ശൂർ:  തൃശ്ശൂരില്‍ പൊലീസ് ചോദ്യം ചെയ്തു വിട്ട യുവാവിനെ വീടിന്റെ ടെറസ്സില്‍ ജീവനൊടുക്കിയ നിലയില്‍ ‍ കണ്ടെത്തി. ചാലക്കുടി ചെമ്മക്കുന്നില്‍ ലിന്റോ (40) നെയാണ്  ജീവനൊടുക്കിയ നിലയില് കണ്ടെത്തിയത്.

video
play-sharp-fill

വെട്ടുകേസിലെ പ്രതിയുടെ സുഹൃത്തായിരുന്നു ലിന്റോ.  പ്രതിയെ കണ്ടെത്താനായി ലിന്റോയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ രാത്രിയാണ് ചാലക്കുടി പൊലീസ് ചോദ്യം ചെയ്ത് ലിന്റോയെ തിരിച്ചു വിട്ടത്.

പിന്നീട് ലിന്റോയെ മരിച്ചനിലയിൽ കണ്ടെത്തുകയായിയുന്നു. പോലീസിന്റെ സമ്മർദ്ദം മൂലമാണ് ലിന്റോ ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group