
കൊച്ചി: ഹാർബർ എൻജിനിയറിങ് വകുപ്പ് ചീഫ് എൻജിനിയറുടെ കാര്യാലയത്തില്‍ ഗ്രാജ്വേറ്റ് ഇന്റേണ്‍സിനെ (ഇലക്ട്രിക്കല്‍) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കി പാസ്പോർട്ട് സൈസ് ഫോട്ടോയോടൊപ്പം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്റ്റർ നമ്ബർ, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം ഒക്ടോബർ 27 നകം ചുവടെ നല്കിയ വിലാസത്തില്‍ എത്തിക്കണം. ഒരു വർഷമാണ് ഇന്റേണ്‍ഷിപ്പ് കാലാവധി.
യോഗ്യത

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇലക്ട്രിക്കല്‍ എൻജിനിയറിങ്ങില്‍ 70 ശതമാനത്തില്‍ കുറയാത്ത മാർക്ക് നേടിയിരിക്കണം.
കേരളത്തില്‍ സ്ഥിരതാമസമാക്കിയവർ ആയിരിക്കണം.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റർ ചെയ്തിരിക്കണം.
ശമ്പളം: തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 14,000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവർ അപേക്ഷകള്‍ ചീഫ് എൻജിനീയറുടെ കാര്യാലയം, ഹാർബർ എൻജിനിയറിങ്ങ് വകുപ്പ്, കമലേശ്വരം, മണക്കാട് പി.ഒ. തിരുവനന്തപുരം – 695009 എന്ന വിലാസത്തില്‍ എത്തിക്കണം. അവസാന തീയതി: ഒക്ടോബർ 27. സംശയങ്ങള്‍ക്ക് ഫോണ്‍: 0471 – 2459365 / 2459159 എന്ന നമ്പറില്‍ ബന്ധപ്പെടുക.
ജൂനിയർ ഇൻസ്ട്രക്ടർ
ആറ്റിങ്ങല്‍ ഗവ ഐ.ടി.ഐ-യില്‍ ഒഴിവുള്ള റെഫ്രിജറേറ്റർ & എസി ടെക്നിഷ്യൻ (RACT) ട്രേഡില്‍ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയില്‍ എസ്.സി വിഭാഗത്തിനായുള്ള ഒരു ഒഴിവിലേക്ക് ഒക്ടോബർ 23 രാവിലെ 10.15 ന് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട വിഷയങ്ങളില്‍ എൻജിനീയറിംഗ് ഡിഗ്രി/ഡിപ്ലോമ അല്ലെങ്കില്‍ ടി ട്രേഡിലെ എൻ.ടി.സിയും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കില്‍ എൻ.എ.സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമുള്ള എസ്.സി വിഭാഗത്തിലുള്ളവർ യോഗ്യത, ഐഡന്റിറ്റി എന്നിവ തെളിയിയ്ക്കുന്ന അസ്സല് രേഖകളുമായി ഐ.ടി.ഐ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0470 2622391.
പ്രോജക്ട് സയന്റിസ്റ്റ്
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ പേറ്റന്റ് ഇൻഫർമേഷൻ സെന്റർ കേരളയിലേക്ക് പ്രോജക്ട് സയന്റിസ്റ്റ്-II നിയമനത്തിന് നവംബർ 5 ന് അഭിമുഖം നടത്തും. വിശദവിവരങ്ങള്‍ക്ക്: www.kscste.kerala.gov.in, 0471 2548316.



