കുടയംപടി മുതൽ അയ്മനം വരെ വഴിവിളക്കുകൾ കണ്ണടച്ചു: തപ്പിതടഞ്ഞ് വഴിയാത്രക്കാർ: പുലർച്ചെ നടപ്പുകാർക്കും ബുദ്ധിമുട്ടായി: തെരുവ് നായ്ക്കളും ഭീഷണി

Spread the love

അയ്മനം : കുടയംപടി -പരിപ്പ് റോഡിലെ വഴിവിളക്കുകൾ കണ്ണടച്ചിട്ട് ദിവസങ്ങളായി. പഞ്ചായത്ത് അധികൃതർക്ക് കണ്ട ഭാവമില്ല.

video
play-sharp-fill

പുനർനിർമ്മാണം പൂർത്തിയാക്കിയ റോഡിൽ ആധുനിക രീതിയിലുള്ള എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചെങ്കിലും അതിന്റെ പ്രയോജനം വഴിയാത്രക്കാർക്ക് ലഭിക്കുന്നില്ല.

കുടയംപടി മുതൽ അയ്മനം വരെയുള്ള പ്രധാന റോഡ് ഇരുട്ടിൽ ആണ്. വെളിച്ചമില്ലാത്തതിനാൽ തെരുവ് നായ്ക്കളുടെ ശല്യം കാരണം വഴി യാത്രക്കാർ വലയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുലർച്ചെ നടപ്പുകാരും ഭയപ്പാടിലാണ്.
രാത്രികാലങ്ങളിൽ വഴിവിളക്ക് തെളിയാതെ വന്നാൽ ആരെ ബന്ധപ്പെടണമെന്ന് പോലും അറിയില്ലന്ന് നാട്ടുകാർ പറയുന്നു.