
മുംബൈ: ദീപാവലി ദിനത്തിന് പിന്നാലെ ആരാധകർക്ക് സർപ്രെെസ് സമ്മാനം ഒരുക്കി താര ദമ്പതികളായ ദീപിക പദുകോണും രണ്‍വീർ സിംഗും.
തങ്ങളുടെ മകള്‍ ദുവയുടെ മുഖം ആദ്യമായി ആരാധകർക്ക് മുന്നില്‍ വെളിപ്പെടുത്തിരിക്കുകയാണ് താരങ്ങള്‍. ഇന്നലെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ദമ്പതികള്‍ ദുവ പദുകോണ്‍ സിംഗിന്റെ ചിത്രം പങ്കുവച്ചത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.
ചുവന്ന വസ്ത്രങ്ങള്‍ അണിഞ്ഞാണ് ദീപികയും മകളും എത്തിയത്. ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വെെറലായി. കുഞ്ഞു ദുവയെ ആദ്യമായി കണ്ട സന്തോഷത്തിലാണ് ആരാധകർ. ഇത്രയും നാള് കുഞ്ഞിന്റെ മുഖം മാദ്ധ്യമങ്ങളില്‍ നിന്ന് താരങ്ങള്‍ മറച്ചുവച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജ്കുമാർ റാവു, റിയ കപൂർ, നേഹ ധൂപിയ തുടങ്ങിയ നിരവധി താരങ്ങളാണ് പോസ്റ്റിന് കമന്റുമായി എത്തിയത്. കുട്ടി നല്ല ക്യൂട്ടാണെന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.



