റൂമിൽ ഒപ്പം താമസിച്ച യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകളിൽ പ്രചരിപ്പിച്ചു ; യുവതി അറസ്‌റ്റിൽ

Spread the love

മംഗലാപുരം : റൂമിൽ ഒപ്പം താമസിച്ച യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകളിൽ പ്രചരിപ്പിച്ച യുവതി അറസ്‌റ്റിൽ.

video
play-sharp-fill

മംഗലാപുരം ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന ചിക്കമഗളൂരു സ്വദേശിനി നിരീക്ഷയെയാണ് (26) കദ്രി പൊലീസ് അറസ്‌റ്റ് ചെയ്തത്‌.

ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതികളോട് പണം ആവശ്യപ്പെട്ടതായും ഇവർ നൽകിയ പരാതിയിൽ പറയുന്നു. എക്സ്‌റേ ടെക്നിഷ്യനായ ഉഡുപ്പി സ്വദേശി ഈയിടെ ജീവനൊടുക്കിയ സംഭവത്തിലും പ്രതിക്ക് പങ്കുണ്ടെന്നാണ് കരുതുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരീക്ഷയുമായി പ്രണയത്തിലായിരുന്നെന്നും സ്വകാര്യ വിഡിയോ പകർത്തി പണം തട്ടാൻ ശ്രമിച്ചെന്നും ഇയാളുടെ ആത്മഹത്യക്കുറിപ്പിലുണ്ടെന്ന് പൊലീസ് പറയുന്നു. ഫോൺ സംഭാഷണം റെക്കോർഡ് ചെയ്‌ത്‌ ഒട്ടേറെ യുവാക്കളിൽനിന്ന് പണംതട്ടാൻ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്.