മറ്റാരുമില്ലാത്ത തക്കം നോക്കി വീട്ടില്‍ അതിക്രമിച്ച്‌ കയറി; വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം; 54 വയസുകാരൻ അറസ്റ്റില്‍

Spread the love

കോഴിക്കോട്: പേരാമ്പ്രയില്‍ 85 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍.

video
play-sharp-fill

സംഭവത്തില്‍ കോഴിക്കോട് പേരാമ്പ്ര പാലേരി സ്വദേശി കൂനിയോട് ചെറുവലത്ത് ജയപ്രകാശ്(54) ആണ് അറസ്റ്റിലായത്.

മറ്റാരുമില്ലാത്ത തക്കം നോക്കി വയോധിക താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച്‌ കയറിയ പ്രതി 85 വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച നടന്ന സംഭവത്തിലാണ് പ്രതി പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട വയോധികയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുന്നത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി പേരാമ്പ്ര പോലീസ് അന്വേഷണത്തെ നടത്തുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം മുയിപ്പോത്ത് വച്ച്‌ ഇന്‍സ്‌പെക്ടര്‍ ജംഷീദിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയായിരുന്നു.

മറ്റാരുമില്ലാത്ത സമയം മനസ്സിലാക്കി എത്തിയ പ്രതി വയോധിക താമസിച്ചിരുന്ന വീട്ടില്‍ കയറി ഇവരെ പീഡിപ്പിച്ചുവെന്നാണ് കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നത്.