
പാലാ:സമുദായത്തോട് രാഷ്ട്രിയ പാർട്ടികള്‍ കാണിക്കുന്ന അനീതി തിരിച്ചറിയാനും തിരിച്ച് കുത്താനും കത്തോലിക്ക സഭയ്ക്ക് അറിയാമെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേല്‍ തട്ടില്‍.
അവഗണനകള്‍ക്ക് മറുപടി നല്‍കാനുളള ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പരീക്ഷണശാലയാണ് അടുത്തു വരുന്നത്. മറ്റുള്ളവർക്ക് ആവശ്യത്തിലേറെ കൊടുത്തിട്ട് സഭയെ പരിഗണിക്കാത്ത രാഷ്ട്രീയ പാർട്ടികളെ തിരിച്ചറിയാനുള്ള ബുദ്ധി കത്തോലിക്കർക്ക് ഉണ്ട്.
ഏതേലും രാഷ്ട്രീയ കക്ഷിക്ക് വോട്ടുചെയ്യണമെന്ന് പറഞ്ഞ് സഭ, വിശ്വാസികളില്‍ സമ്മർദം ചെലുത്താറില്ല. എന്നാല്‍ സഭക്കെതിരായ അവഗണനകള്‍ക്ക് മറുപടി നല്‍കാൻ അറിയാമെന്നും റാഫേല്‍ തട്ടില്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലായില്‍ നടന്ന കത്തോലിക്ക കോണ്‍ഗ്രസിന്‍റെ അവകാശ സംരക്ഷണ യാത്രയിലായിരുന്നു സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പിന്‍റെ മുന്നറിയിപ്പ്.



