പറമ്പിൽ പാമ്പിനെ കണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് വിളിച്ചിറക്കി; പാമ്പിനെ കാണിക്കാനെന്ന വ്യാജേന 82 കാരിയുടെ മാല പൊട്ടിച്ചോടി യുവാവ്; കോതമംഗലത്ത് വീട്ടമ്മയ്ക്ക് പരിക്ക്

Spread the love

കോതമംഗലം: കോതമംഗലം പുതുപ്പാടിയിൽ പറമ്പിൽ പാമ്പിനെ കണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് വിളിച്ചിറക്കി വയോധികയുടെ മാല കവർന്നു. 82 വയസ്സുള്ള ഏലിയാമ്മയുടെ മാലയാണ് പാമ്പിനെ കാണിച്ചു തരാനെന്ന വ്യാജേന യുവാവ് പൊട്ടിച്ച്‌ ഓടിയത്.

video
play-sharp-fill

ഇന്നലെ വൈകുന്നേരം വീട്ടിലേക്ക് എത്തിയ യുവാവ് ഏലിയാമ്മയുടെ പറമ്പിൽ പാമ്പിനെ കണ്ടെന്നും കാണിച്ചുതരാമെന്നും തെറ്റിദ്ധരിപ്പിച്ച്‌ ഏലിയാമ്മയെ പുറത്തേക്ക് വിളിച്ചിറക്കി. പറമ്പിൻ്റെ ഒരു വശത്തേക്ക് പാമ്പ് പോയെന്നും ഇവിടെയുണ്ടെന്നെല്ലാം പറഞ്ഞ് ഏലിയാമ്മ പാമ്പിനെ നോക്കുന്നതിനിടെ യുവാവ് മാല പൊട്ടിച്ചുകൊണ്ട് ഓടുകയായിരുന്നു.

ഒന്നര പവന്റെ മാലയാണ് കളവ് പോയത്. മാല പൊട്ടിക്കാനുള്ള ശ്രമത്തില്‍ നിലത്ത് വീണ ഏലിയാമ്മയ്ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇയാള്‍ കസ്റ്റഡിയിലായതായി ചില സൂചനകള്‍ ലഭ്യമായിട്ടുണ്ട്. വയോധികയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ചേ‍ർന്ന് ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയിരുന്നു. പൊലീസ് സംഭവത്തില്‍ കേസ് എടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group