
ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ യുവാവിന്റെ ലിംഗം മുറിച്ചെടുത്ത സംഭവത്തിൽ വൻ ട്വിസ്റ്റ്. അജ്ഞാതന്റെ പേരിൽ ചാർത്തപ്പെട്ടിരന്ന കുറ്റകൃത്യം നടത്തിയത് സഹോദരന്റെ ഭാര്യയാണെന്ന് കണ്ടെത്തി പോലീസ്.
ഈ മാസം 16-ന് രാത്രിയായിരുന്നു സംഭവം. മവായിമയിലെ മൽഖാൻപൂർ ഗ്രാമത്തിലെ രാം അസാരെയുടെ മകനായ 20 വയസ്സുകാരൻ ഉമേഷിനെ മുറിയിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. നിലവിളി കേട്ടുണർന്ന കുടുംബാംഗങ്ങൾ ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ഉമേഷ്. ദേഹത്തിൽ കുത്തേറ്റ് ഗുരുതരമായ പരിക്കുണ്ടായിരുന്നു. സ്വകാര്യഭാഗങ്ങൾ മുറിച്ചുമാറ്റപ്പെട്ട നിലയിൽ വേദനകൊണ്ട് പുളകയായിരുന്നു യുവാവ്. ഉടൻതന്നെ ഉമേഷിനെ ആശുപത്രിയിൽ എത്തിച്ചു. പലീസിൽ പരാതി നൽകുകയും ചെയ്തു. അജ്ഞാതനായ ആൾ അക്രമിച്ചുവെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്.
എന്നാൽ പൊലീസ് അന്വേഷിച്ചപ്പോളാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ഏട്ടന്റെ ഭാര്യയുടെ അനിയത്തിയുമായി പിന്നാലെ ഇളയ ഉമേഷ് അടുപ്പത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു. എന്നാൽ, അടുത്ത ബന്ധുവിനെ വിവാഹം കഴിക്കുന്നത് അസാരെ കുടുംബം എതിർത്തു. ഇതോടെ മഞ്ജുവിൻ്റെ സഹോദരിയുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറിയ ഉമേഷ് മറ്റൊരു യുവതിയുമായി അടുപ്പം സ്ഥാപിച്ചു. ഇതറിഞ്ഞ മഞ്ജുവിൻ്റെ സഹോദരി മാനസികമായി തകർന്നു. ഇതിലുള്ള പക തീർക്കാനാണ് മഞ്ജു ക്രൂര കൃത്യത്തിന് മുതിർന്നതെന്ന് പോലീസ് പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒക്ടോബർ 16-ന് രാത്രി വീട്ടിലുള്ളവരെല്ലാം ഉറങ്ങുന്നത് വരെ മഞ്ജു കാത്തിരുന്നു. അർദ്ധരാത്രിയോടെ, അടുക്കളയിൽ നിന്ന് ഒരു കത്തിയെടുത്ത് ഉമേഷിൻ്റെ മുറിയിൽ പ്രവേശിച്ചു. ഉമേഷിനെ മഞ്ജു പലതവണ കുത്തുകയും തുടർന്ന് സ്വകാര്യ ഭാഗങ്ങൾ മുറിച്ചുമാറ്റുകയും ചെയ്തു. ഉമേഷ് സഹായത്തിനായി നിലവിളിച്ചെങ്കിലും, വീട്ടുകാർ എത്തുമ്പോഴേക്കും മഞ്ജു രക്ഷപ്പെട്ടിരുന്നു. രക്തത്തിൽ കുളിച്ചുകിടന്ന ഉമേഷിനെ വീട്ടുകാർ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി.



