
കൊല്ലം: വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഫോണിലൂടെ വിളിച്ച് അസഭ്യം പറഞ്ഞ കേസില്‍ ഒരാള്‍ കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായി.
കൊല്ലം കുലശേഖരപുരം സ്വദേശി ബിനു കുമാറാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം.
ബിനുകുമാറിന്റെ ഭാര്യ വാദിയായ ഒരു കേസില്‍ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പൊലീസ് ഉദ്യോഗസ്ഥയെ ഇയാള്‍ തുടര്‍ച്ചയായി ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സഹികെട്ടതോടെയാണ് പൊലീസുകാരി പരാതി നല്‍കിയത്. അന്വേഷണത്തിനൊടുവില്‍ ബിനുകുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തന്റെ ഭാര്യ വാദിയായ കേസില്‍ എന്തുകൊണ്ടാണ് കോടതി ജാമ്യം നല്‍കിയത് എന്നാണ് ഇയാളുടെ ചോദ്യം. അതുകൊണ്ടാണ് അസഭ്യം പറഞ്ഞതെന്നും ഇയാള്‍ പറഞ്ഞു.



