മലപ്പുറത്ത് യുവാവിനെ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം; പ്രതി ജയിലിനുള്ളിൽ അക്രമാസക്തനായി; ലഹരി ലഭിക്കാതെ വന്നതോടെ സമനില തെറ്റിയതാണെന്ന് പോലീസ്

Spread the love

 മലപ്പുറം:  വണ്ടൂർ പോരൂർ സ്വദേശിയായ പ്രവീൺ എന്ന യുവാവിനെ പുൽവെട്ടുയന്ത്രം ഉപയോഗിച്ച് കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മൊയ്തീൻകുട്ടി (40) ജയിലിനുള്ളിൽ അക്രമാസക്തനായി.

video
play-sharp-fill

കഴിഞ്ഞ ദിവസമാണ് എളങ്കൂർ ചാരങ്കാവ് അങ്ങാടിക്കടുത്ത് വെച്ച് മൊയ്തീൻകുട്ടി പ്രവീണിനെ കൊലപ്പെടുത്തിയത്. ഈ കേസിൽ അറസ്റ്റിലായ മൊയ്തീൻകുട്ടിയെ മഞ്ചേരി കോടതി റിമാൻഡ് ചെയ്യുകയായിരുന്നു. റിമാൻഡിലായി ജയിലിൽ കഴിയുന്നതിനിടെയാണ് ഇയാൾ അക്രമാസക്തനായത്.

സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്ന വ്യക്തിയായിരുന്നു മൊയ്‌തീൻകുട്ടിയെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ലഹരിക്ക് അടിമയായിരുന്ന ഇയാൾക്ക് ജയിലിൽ വെച്ച് ലഹരി ലഭിക്കാതെ വന്നതോടെ സമനില തെറ്റിയ അവസ്ഥയിലാവുകയും അക്രമാസക്തനാവുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ജയിലധികൃതർക്ക് ഇയാളെ നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ ഉടൻ തന്നെ മഞ്ചേരിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.