
കല്ലറ: നാട്ടിൻപുറങ്ങളില്‍ നിന്ന് ആട് കൃഷിയും ഫാമും അന്യമാകുന്നു. ഒരുകാലത്ത് സാധാരണ കുടുംബങ്ങളിലെ ഉപജീവനം ആടുവളർത്തലായിരുന്നു.
എന്നാല്‍ പരിപാലന ചെലവ് വർദ്ധിച്ചതോടെ പലരും ആട് വളർത്തല്‍ ഉപേക്ഷിക്കുകയായിരുന്നു.
പുതിയ ആടുവളർത്തല്‍ പദ്ധതിയോ തീറ്റയ്ക്കായി സബ്സിഡിയോ ആനുകൂല്യങ്ങളോ സർക്കാർ ആവിഷ്കരിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. അന്യസംസ്ഥാനത്ത് നിന്നുള്ള ആടുകള്‍ കേരളത്തില്‍ ഇടംപിടിച്ചതോടെ നാടൻ ഇനത്തിന് പ്രതിസന്ധി നേരിട്ടു.ഇതിനൊപ്പം ആടുകള്‍ക്ക് രോഗങ്ങള്‍ കൂടി പിടിപെടുന്നത് കർഷകരെ വലയ്ക്കുന്നുണ്ട്.
അതിർത്തി കടന്ന് ആടുകള്‍ വന്നതോടെ നാടൻ ഇനങ്ങള്‍ക്ക് പ്രതിരോധ വാക്സിൻ എടുക്കേണ്ട സ്ഥിതിയാണ്.സൗജന്യ വാക്സിൻ എടുക്കാൻ മൃഗാശുപത്രികളില്‍ ഡോക്ടർമാരില്ലാത്തതിനാല്‍ നിരവധി ആടുകളാണ് ചത്തത്.
പരിപാലന ചെലവേറി
ആടുകള്‍ക്ക് നല്‍കാനുള്ള തീറ്റയ്ക്ക് മുൻ വർഷത്തെക്കാള്‍ വില ഉയർന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറെ രോഗങ്ങളും
അകിടുവീക്കം,കുളമ്പുരോഗം,പ്ലൂറോ ന്യൂമോണിയ,ടെറ്റനസ്,വയറുകടി,വിറ്റാമിനുകളും ധാതുലവണങ്ങളുടെയും കുറവുമൂലം ഉണ്ടാകുന്ന രോഗങ്ങള്‍ എന്നിവയാണ് പ്രധാനമായും ബാധിക്കുന്നത്.
പാലിന്റെ അളവ് കുറവും
സംരക്ഷണച്ചെലവ് കൂടിയതും രോഗകാരണങ്ങളാലും മിക്കവരും ആടു വളർത്തല്‍ ഉപേക്ഷിച്ചു. പ്രായമായവർക്കും ഹൃദ്രോഗമുള്ളവർക്കും ഏറെ ഗുണകരമാണ് നാടൻ ആട്ടിൻപാല്
ആട് കൃഷി കുറഞ്ഞതോടെ ആട്ടിൻപാലിനും,ഇറച്ചിക്കും ക്ഷാമവും വിലയില്‍ കുതിപ്പുമായി.സാധാരണ വീട്ടമ്മമാരായിരുന്നു നാടൻ ആടുകളെ വളർത്തിയിരുന്നത്.
വില
തവിടിന് 40
പിണ്ണാക്ക് 60 വരെ എത്തി. ഈ സാഹചര്യത്തിൽ ആട് വളർത്തൽ ഉപേക്ഷിക്കുകയല്ലാതെ മറ്റു മാർഗമില്ലാതായി.



