പാലക്കാട് മഞ്ചേരിക്കാവിൽ പിക്കപ്പ് ലോറി വീട്ടിലേക്ക് ഇടിച്ചുകയറി അപകടം; ആളപായമില്ല, വീട് ഭാഗികമായി തകർന്നു

Spread the love

പാലക്കാട്: പിക്കപ്പ് ലോറി വീട്ടിലേക്ക് ഇടിച്ചുകയറി അപകടം. പാലക്കാട് കോങ്ങാട്-ചെർപ്പുളശ്ശേരി റോഡില്‍ കോങ്ങാട് പഞ്ചായത്ത് ഓഫീസിന് സമീപം മഞ്ചേരിക്കാവില്‍ ഇന്ന് പുലർച്ചെയായിരുന്നു അപകടം.

video
play-sharp-fill

കോയമ്പത്തൂരില്‍ നിന്നും കാസർകോടേക്ക് വാഴക്കുലയുമായി പോവുകയായിരുന്ന പിക്കപ്പാണ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ വീടിൻ്റെ മുൻഭാഗം ഭാഗികമായി തകർന്നു. സമീപത്തെ വൈദ്യുതി പോസ്റ്റും തകർന്നിട്ടുണ്ട്. പൂട്ടിയിട്ട വീടായതിനാല്‍ ആളപായമില്ല. അപകടത്തില്‍ ഡ്രൈവറും സഹായിയും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.